ഫോമാ ഷിക്കാഗോ റീജിയന്‍ പുതിയ ഭരണസമിതി ചുമതലയേറ്റു
Tuesday, September 16, 2014 5:17 AM IST
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗം സെപ്റ്റംബര്‍ 12-ന് വൈകുന്നേരം സണ്ണി വള്ളിക്കളത്തിന്റെ വസതയില്‍ ചേരുകയുണ്ടായി. നിലവിലെ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷം തനിക്ക് നല്‍കിയ പിന്തുണയ്ക്ക് ജോസി കുരിശിങ്കല്‍ നന്ദി പറഞ്ഞു. പുതിയ റീജിയണല്‍ വൈസ് പ്രസിഡന്റായ സണ്ണി വള്ളിക്കളത്തിനും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി സിസി പാത്തിക്കല്‍ എന്നിവരെ അഭിനന്ദിച്ചു.

പുതിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തന്റെ പ്രസംഗത്തില്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നവംബര്‍ ആദ്യവാരത്തില്‍ പ്രവര്‍ത്തനോദ്ഘാടനവും, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടത്തുക., യൂത്ത് വിംഗ്, വിമന്‍സ് ഫോറം എന്നിവ സംഘടിപ്പിക്കുക, റീജിയണല്‍ കണ്‍വന്‍ഷന്‍ നടത്തുക എന്നിവയെപ്പറ്റി സംസാരിച്ചു.

റീജിയന്റെ സുഗമമായ നടത്തിപ്പിന് ഒരു സബ് കമ്മിറ്റി രൂരീകരിച്ചു. റീജിയണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു (ബാബു), പി.ആര്‍.ഒ സാബു നടുവീട്ടില്‍, ജോ. സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ജോ. ട്രഷറര്‍ ഡൊമിനിക് തെക്കേത്തല എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കുകയും, യോഗം ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.

ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും പങ്കാളിത്തംകൊണ്ട് യോഗം ശ്രദ്ധേയമായി. ഷിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടില്‍, വൈസ് പ്രസിഡന്റ് രഞ്ചന്‍ വര്‍ഗീസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സാല്‍ബി പോള്‍ ചേന്നോത്ത്, മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നിയുക്ത സെക്രട്ടറി ബിജി സി. മാണി, സിനു പാലയ്ക്കാത്തടം, ബിജി കൊല്ലാപുരം, ഡൊമിനിക് തെക്കേത്തല, അച്ചന്‍കുഞ്ഞ് മാത്യു, സജി വര്‍ഗീസ്, വര്‍ക്കി സാമുവേല്‍, മോഹന്‍ സെബാസ്റ്യന്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, ഇല്ലിനോയി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് മുന്‍ പ്രസിഡന്റ് ജോസി കുരിശിങ്കല്‍, മുന്‍ ഫോമാ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, മിഡ്വെസ്റ് മലയാളി അസോസിയേഷനില്‍ നിന്ന് മുന്‍ ആര്‍.വി.പി പീറ്റര്‍ കുളങ്ങര, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷനില്‍ നിന്ന് മുന്‍ പ്രസിഡന്റ് ബിജി ഫിലിപ്പ് മറ്റ് നേതാക്കളായ ജോര്‍ജ് മാത്യു (ബാബു), ജോര്‍ജ് തച്ചന്‍കരി തുടങ്ങിയവര്‍ പങ്കെടുത്തു. സിബി പാത്തിക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം