ഇന്ത്യ പ്രസ്ക്ളബ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ പുരസ്കാരം: അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10
Monday, September 15, 2014 9:17 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആയിരിക്കുമെന്ന് പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവല്‍ എന്നിവര്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുരസ്കാരം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ അവാര്‍ഡ് ജേതാവാണ് സെമിനാര്‍ നയിക്കുക.

പ്രശസ്ത സിനിമാതാരം മോഹന്‍ലാല്‍ കണ്‍സള്‍ട്ടന്റും ഡോ. എം.വി പിള്ള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവര്‍ അംഗങ്ങളുമായുള്ള ഇന്ത്യ പ്രസ്ക്ളബിന്റെ ജൂറിയായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക.

അച്ചടി, ദൃശ്യ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ അവരുടെ യോഗ്യത തെളിയിക്കുന്ന കാര്യങ്ങളും ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ മേഷാമവേ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10നു മുമ്പായി അയയ്ക്കുക.