അബ്ദുള്‍ ജബാര്‍ മാസ്റര്‍ നിര്യാതനായി
Saturday, September 13, 2014 9:05 AM IST
റിയാദ്: മലപ്പുറം വേങ്ങര കുറ്റൂര്‍ സ്വദേശി അബ്ദുള്‍ ജബാര്‍ മാസ്റര്‍ (48) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള മലസ് നാഷണല്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വേങ്ങര കുറ്റൂര്‍ മുഹമ്മദ് കുട്ടി ഹാജി കുരിക്കള്‍, ഖദീജ ദമ്പതികളുടെ മകനാണ്. ഫറൂഖ് പൊയല്‍ത്തൊടി സൈനബയാണ് ഭാര്യ.

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (സൌദി), തായുമ്മ, സാബിറ, സുഹ്റ, റംല, ആസ്യ, റാബിയ.

കഴിഞ്ഞ 20 വര്‍ഷമായി മലസിലെ ഇജാദ കമ്പനിയില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു. കക്കാടപ്പുറം ജിയുപി സ്കൂള്‍ അധ്യാപകനായിരുന്നു. അടുത്ത മാസം ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനിരിക്കവേയാണ് മരണം സംഭവിച്ചത്. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം മലാസ് ഏരിയാ പ്രസിഡന്റു കൂടിയാണ് മാസ്റര്‍. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധുക്കളും സഹപ്രവര്‍ത്തകരും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍