യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പൊന്നോണം സെപ്റ്റംബര്‍ 20-ന്
Saturday, September 13, 2014 4:31 AM IST
ന്യൂജേഴ്സി: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച സെന്‍ട്രല്‍ പാര്‍ക്ക് ഈവിലുള്ള യോങ്കേഴ്സ് പബ്ളിക് ലൈബ്രറിയില്‍ വെച്ച് അരങ്ങേറും.

ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും. സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍, ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

തുടര്‍ന്ന് തിരുവാതിരകളി, അമ്മന്‍കുടംതുള്ളല്‍, നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് അണിയിച്ചൊരുക്കുന്ന വിവിധ നൃത്തനൃത്യങ്ങള്‍, പ്രശസ്ത കലാകാരന്‍ കലാഭവന്‍ ലാലും (ലാല്‍ അങ്കമാലി) സംഘവും അവതരിപ്പിക്കുന്ന മിമിക്സ് ഗാനമേള തുടങ്ങി വിപുലമായ കലാപരിപാടികളാണ് യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.

ഈവര്‍ഷത്തെ ഓണാഘോഷം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനു ജോസഫും, സെക്രട്ടറി സന്‍ജു കുറുപ്പും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ജോസഫ് (914 400 6140), സന്‍ജു കുറുപ്പ് (203 385 2877), മാത്യു പി. തോമസ് (914 441 8124), പ്രദീപ് നായര്‍ (203 260 1356), ഷോബി ഐസക്ക് (914 318 2710). സന്‍ജു കുറുപ്പ് (സെക്രട്ടറി/പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം