സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുന്നു
Monday, September 8, 2014 8:42 AM IST
ദുബായ്: സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പൊതുജനത്തിനു ഏറെ പ്രയാസമുണ്ടാക്കുകയും ഗതാഗതക്കുരുക്കിനു പ്രധാന കാരണമാവുകയും ചെയ്യുന്ന പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാല അടച്ചുപൂട്ടുന്ന ആദ്യപത്തു ശതമാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം യുഎഇ നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്സൈസ് മന്ത്രി കെ. ബാബു, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ശ്രീരാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്ക് നിവേദനം അയയ്ക്കാനും തീരുമാനിച്ചു.

യോഗത്തില്‍ സി.എസ് പൊന്നാനി അധ്യക്ഷ്യത വഹിച്ചു. സാലിഹ് മാസ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഷീഷ് ഹാജി (അബുദാബി) മുഹമ്മദ് അനീഷ് (ദുബായ്), യു.കെ കബീര്‍ (ഷാര്‍ജ), എന്‍.സി ഹനീഫ (അജ്മാന്‍), എ.എം സാലിഹ് (അല്‍ഐന്‍) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുസമദ് വി. റിപ്പോര്‍ട്ടും മുസമ്മില്‍ എം. കണക്കും അവതരിപ്പിച്ചു. ടി.വി സുബൈര്‍ സ്വാഗതവും മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു.