ഇന്ത്യന്‍ ഹജ്ജ് സംഘം എത്തി തുടങ്ങി; സേവന നിരതരായി ആര്‍എസ്സി വോളന്റിയര്‍മാര്‍ ഹറമിലും പരിസരത്തും
Saturday, September 6, 2014 5:39 AM IST
മക്ക: ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ വിശുദ്ധ മക്കയിലേക്ക് എത്തിയതോടെ റിസാല സ്റഡി സര്‍ക്കിള്‍ സൌദി നാഷണല്‍ ഹജ്ജ് വോളന്റിയര്‍ കോറിന്റെ നേതൃത്വത്തില്‍ ആര്‍എസ്സി വോളന്റിയര്‍മാര്‍ ഹറമിലും പരിസരത്തും സേവന നിരതരായി.

ഹറമിന്റെ എല്ലാ ഭാഗങ്ങളിലും 24 മണിക്കൂറും ഹാജിമാര്‍ക്ക് സേവനം ലഭ്യമാകുന്ന തരത്തില്‍ ഐസിഎഫുമായി സഹകരിച്ച് വോളന്റിയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. വോളന്റിയര്‍ സേവനത്തിന്റെ ഉദ്ഘാടനം ആര്‍എസ്സി വിസ്ഡം കണ്‍വീനര്‍ മുസമ്മില്‍ താഴെചൊവ്വക്ക് വോളന്റിയര്‍ കോട്ടും ബാഡ്ജും നല്‍കി കുഞ്ഞാപ്പു ഹാജി പട്ടര്‍കടവ് നിര്‍വഹിച്ചു. ഹറമില്‍ സേവനം ചെയ്യുന്ന മുഴുവന്‍ വോളന്റിയര്‍മാര്‍ക്കും കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു. കുഞ്ഞാപ്പു ഹാജി ക്യാപ്റ്റനും ഉസമാന്‍ കുറുകത്താണി, അബ്ദുസമദ് പെരിമ്പലം, സിറാജ് വല്യാപള്ളി, സലാം ഇരുമ്പുഴി വൈസ് ക്യാപ്റ്റന്‍മാരുമായ സമിതി ആണ് മക്കയില്‍ വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നകുന്നത്.

അഹമ്മദ് മീറാന്‍ സഖാഫി (ഗൈഡന്‍സ്), എന്‍ജിനിയര്‍ നജീം തിരുവന്തപുരം (പബ്ളിക് റിലേഷന്‍),സല്‍മാന്‍ വെങ്ങളം (മീഡിയ), ഹനീഫ് അമാനി (സ്വീകരണം), മുഹമ്മദലി വലിയോറ (ഗതാഗതം), യഹിയ ആസഫലി (മെഡിക്കല്‍), ശമീം മൂര്‍ക്കനാട് (ഇന്‍ഫര്‍മേഷന്‍ സെന്റര്‍), മുസമ്മില്‍ താഴെ ചൊവ്വ (ഡെത്ത് ആന്‍ഡ് എമെര്‍ജന്‍സി), മുസ്തഫ കാളോത്ത് (ലോസ്റ് ആന്‍ഡ് ഫൌണ്ട്) എന്നിവര്‍ വിവിധ കോഓര്‍ഡിനേറ്റര്‍മാരായി വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍