കല കുവൈറ്റ് -യുഎഇ എക്സ്ചേഞ്ച് ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ്ഷിപ്പിന് തുടക്കമായി
Friday, September 5, 2014 7:54 AM IST
കുവൈറ്റ് സിറ്റി: കേരളാ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈറ്റിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ യുഎഇ എക്സ്ചേഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ്ഷിപ്പ് ആരംഭിച്ചു.

ഫഹഹീല്‍ സ്പോര്‍ട്സ് ക്ളബില്‍ നടക്കുന്ന മത്സരങ്ങള്‍ യുഎഇ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ജി. സനല്‍കുമാര്‍, കായിക വിഭാഗം ആക്ടിംഗ് സെക്രട്ടറി സുഗതന്‍ കാട്ടാക്കട എന്നിവര്‍ പ്രസംഗിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍ സ്വാഗതം ആശംസിച്ചു. പുരുഷവനിതാ ടീം ഇനങ്ങളിലായി 40 ഓളം ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍