ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Friday, September 5, 2014 4:19 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച്ച പകല്‍ പന്ത്രണ്ട് മണി മുതല്‍ കാക്കിയാട്ട് എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തി വെച്ച് കൊണ്ടാടുന്നു.

കൃത്യം പന്ത്രണ്ടു മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. രണ്ടു മണി മുതല്‍ വിവിധ കലാപരിപാടികള്‍. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. കൂടാതെ വള്ളം കളി, തിരുവാതിര, നൃത്ത നൃത്യങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. റോക്ക്ലാന്റ് കൌണ്ടി എക്സിക്യൂട്ടീവ് എഡ്വിന്‍ ജെ ഡേ മുഖ്യാതിഥിയായിരിക്കും. വി.പി. മേനോന്‍ ഓണാശംസകള്‍ നേരും. എല്ലാ മലയാളികളേയും കുടുംബസമേതം ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍