ആവേശകരമായ കൊളമ്പസ് പിക്നിക്ക്
Thursday, September 4, 2014 2:59 AM IST
ഒഹായോ: സീറോ മലബാര്‍ കൊളമ്പസ് മിഷന്റെ ആഭിമുഖ്യത്തില്‍ “സമ്മര്‍ പിക്നിക്ക് 2014' ആലം ക്രീക്ക് ഡാം ഏരിയയില്‍ നടത്തുകയുണ്ടായി. വിവിധങ്ങളായ കലാ-കായിക മത്സരങ്ങള്‍ പിക്നിക്കിനെ ആവേശകരമാക്കി.

വാശിയേറിയ വടംവലി മത്സരത്തില്‍ പുരുഷന്മാരുടെ റോയി ജോണ്‍ ആന്‍ഡ് ടീമും, സ്ത്രീകളുടെ ഇനത്തില്‍ ഷീന റോയ് ആന്‍ഡ് ടീമും ഒന്നാംസ്ഥാനത്തിന് അര്‍ഹരായി. കുക്ക് ഔട്ട്, ഗ്രില്ലിംങ് എന്നിവയെല്ലാം പുത്തന്‍ ഉന്മേഷം പ്രദാനം ചെയ്തു.

സമ്മാനാര്‍ഹരായ എല്ലാവര്‍ക്കും മിഷന്‍ ഡയറക്ടര്‍ ഫാ. ജോ. പാച്ചേരിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മര്‍ പിക്നിക്ക് കോര്‍ഡിനേറ്റര്‍ അരുണ്‍ ഇലവുങ്കല്‍ നന്ദി പറഞ്ഞു. ജില്‍സന്‍ ജോസ് (ട്രസ്റി, കൊളമ്പസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം