അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഓപ്പണ്‍ ബോഡി ബില്‍ഡിംഗ് മത്സരം
Wednesday, September 3, 2014 7:56 AM IST
അബുദാബി: ഇന്ത്യ സോഷ്യല്‍ സെന്റര്‍ സഘടിപ്പിക്കുന്ന യുഎഇ ഓപ്പണ്‍ ബോഡി ബില്‍ഡിംഗ് മത്സരം ഡിസംബര്‍ 19 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യുഎഇയില്‍ റെസിഡന്റ്റ് വീസ ഉള്ള എല്ലാ രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നൂറ്റമ്പതോളം മത്സരാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷം ദിര്‍ഹത്തിന്റെ കാഷ് അവാര്‍ഡും മറ്റു സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.

അണ്ടര്‍ 70 കിലോഗ്രാം, 70-80, 80-90, 90 ന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് മത്സരം. യുഎഇ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ മത്സരങ്ങളില്‍ സഹകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബിന്‍ സാഗര്‍ ഗ്രൂപ്പാണ് മത്സരത്തിന്റെ പ്രധാന സ്പോണ്‍സര്‍.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡി. നടരാജന്‍ , സെക്രട്ടറി ആര്‍. വിനോദ്, ഭാരവാഹികളായ മാത്യു വര്‍ഗീസ്, നൌഷാദ് നൂര്‍ മുഹമ്മദ്, പി. സത്യബാബു, കുര്യാക്കോസ് ചെറിയാന്‍, സ്പോണ്‍സര്‍മാരായ ഇ. സുരേന്ദ്രനാഥ്, ആമിന്‍ അബ്ദുള്‍ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള