നവോദയ സൌജന്യ ദന്തരോഗ പരിശോധന കാമ്പയിന്‍ സെപ്റ്റംബര്‍ അഞ്ചിന്
Wednesday, September 3, 2014 7:55 AM IST
മക്ക: നവോദയ മക്ക ഏരിയ കമ്മിറ്റിയും ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി മക്ക ഷിഫ അല്‍ ബറക മെഡിക്കല്‍ സെന്ററില്‍ സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) സംഘടിപ്പിക്കുന്ന സൌജന്യ ദന്തരോഗ പരിശോധന ക്യാമ്പിന്റെയും ആരോഗ്യ ബോധവത്കരണ ക്ളാസിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നവോദയ മക്ക ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച് ഷിജു പന്തളവും ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പ് മക്ക ബ്രാഞ്ച് ഓപ്പറേഷന്‍ മനേജര്‍ മുഹമ്മദ് സിറാജൂദ്ദീനും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെയാണ് ക്യാമ്പ്. രാവിലെ എട്ടിന്് ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പ് മനേജിംഗ് ഡയറ്ക്ടര്‍ പി.എ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'ദന്ത രോഗങളും നിവാരണ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പ്രമുഖ ദന്ത രോഗ വിദ്ഗധന്‍ ഡോ. ഹുമയൂണ്‍ അലീം (ഷിഫ അല്‍ ബറക) ക്ളാസ് എടുക്കും.

ക്യാമ്പില്‍ പേര് രജിസ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഡിസംബര്‍ 31 വരെ എല്ലാ ദന്ത രോഗ ചികിത്സക്കും 50 ശതമാനം വരെ ഇളവ് ഉണ്ടായിരിക്കും .ക്യാമ്പില്‍ പേര് രജിസ്റര്‍ ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലുടെ തെരഞെടുക്കുന്ന അഞ്ചു പേര്‍ക്കും അവരുടെ കുടുംബാംഗങള്‍ക്കും ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ സെന്ററിലെ എല്ലാ ഡോക്ടര്‍മാരുടെ സേവനം സൌജന്യം ആയിരിക്കും, കൂടാതെ ചികിത്സാ ഇളവും ഉണ്ടായിരിക്കും. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്തവരും താഴ്ന്ന വരുമാനക്കരായ പ്രവാസികളും ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യാര്‍ഥിച്ചു.

ദന്ത രോഗ വിദ്ഗധരായ ഡോ. ജംഷീദ്, ഡോ. ഹുമയൂണ്‍ അലീം, ഡോ. അമീന തബസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ എട്ടിന് മെഡിക്കല്‍ സെന്ററില്‍് പേര് രജിസ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എച്ച് .ഷിജു പന്തളം 0583027455, കെ.മൊയ്തീന്‍ കോയ പുതിയങാടി 0552489804.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍