റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു
Monday, September 1, 2014 7:30 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

ബത്ഹ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പട അവതരിപ്പിച്ചു.

'ഫുട്ബോള്‍: സംഘാടനവും പരിശീലനവും' എന്ന വിഷയത്തില്‍ നൌഷാദ് കോര്‍മത്ത് ക്ളാസെടുത്തു. തുടര്‍ന്ന് പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. നൌഷാദ് കോര്‍മത്തും നാസര്‍ കാരന്തൂരും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഫ അല്‍ജസീറ പോളിക്ളിനിക്കിന്റെ സഹകരണത്തോടെ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യപരിരക്ഷാ കാര്‍ഡിന്റെ വിതരണോദ്ഘാടനം ആദ്യ അംഗത്വ കാര്‍ഡ് മുജീബ് ഉപ്പടക്ക് നല്‍കി ക്ളിനിക്ക് എക്സിക്യുട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് നിര്‍വഹിച്ചു.

ഷക്കീബ് കൊളക്കാടന്‍, റഷീദ് മേലേതില്‍, അബ്ദുള്ള വല്ലാഞ്ചിറ, അക്ബര്‍ വേങ്ങാട്ട്, അമീര്‍ പട്ടണത്ത് എന്നിവര്‍ ആശംസപ്രസംഗം നടത്തി. ഇന്ത്യന്‍ ഫുട്ബാളില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗിലൂടെയും മറ്റും പുതുതായി പ്രകടമായ ഉണര്‍വ് ആഹ്ളാദം പകരുന്നതാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

പുതിയ ഭാരവാഹികളായി ബഷീര്‍ ചേലേമ്പ്ര (പ്രസിന്റ്), മുജീബ് ഉപ്പട (ജന.സെക്രട്ടറി), ബാബു മഞ്ചേരി (ട്രഷറര്‍), ദേവന്‍ പാലക്കാട്, ബഷീര്‍ കാരന്തൂര്‍, റംഷി കോഴിക്കോട്, നൌഷാദ് ഒബയാര്‍, ഷബീര്‍ പട്ടാമ്പി (വൈസ് പ്രസിഡന്റുമാര്‍), ഹംസക്കോയ പെരുമുഖം, സൈഫുദ്ദീന്‍ കരുളായി, നബീല്‍ പാഴൂര്‍, കബീര്‍ വല്ലപ്പുഴ, സി.ടി. സഫീര്‍ ഒതായി (ജോ.സെക്രട്ടറിമാര്‍), ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, നൌഷാദ് കോര്‍മത്ത്, അബ്ദുള്ള വല്ലാഞ്ചിറ (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

മുജീബ് ഉപ്പട സ്വാഗതവും ദേവന്‍ പാലക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍