വെല്‍ഫെയര്‍ കേരള കുവൈറ്റ് ഫഹാഹീല്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, September 1, 2014 7:25 AM IST
ഫഹാഹീല്‍ : വെല്‍ഫെയര്‍ കേരള കുവൈറ്റ് ഫഹാഹീല്‍ മേഖല 68-ാമത് ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു. അബുഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ കേന്ദ്ര വൈസ് പ്രസിഡന്റ് ശാന്തന്‍ ചെട്ടികാട് ഉദ്ഘാടനം ചെയ്തു. ഫഹാഹീല്‍ മേഖല പ്രസിഡന്റ് ദേവദത്തന്‍ അധ്യക്ഷനായ പരിപാടിയില്‍ കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് പി.പി അബ്ദുറസാക്ക് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

രാജന്‍ കെ. ആറും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, അമൃത രാജന്റെ ഗാനം, നജീബ് വി.എസ്, നവാസ് എസ്.പി ടീമിന്റെ നേതൃത്വത്തില്‍ നടന്ന കരോക്കേ ഗാനമേള എന്നിവ പരിപാടിക്ക് മികവേകി. മലബാര്‍ ഗോള്‍ഡ് ഏരിയ മാനേജര്‍ ലുഖ്മാന്‍, കെന്നഡി ആന്റണി എന്നിവര്‍ ആശംസ നേര്‍ന്ന് പ്രസംഗിച്ചു.

കേന്ദ്ര സെക്രട്ടറിമാരായ മജീദ് നരിക്കോടന്‍, അനിയന്‍ കുഞ്ഞ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഹജ്നാസ് സ്വാഗതവും ബുദ്ധ മഹേഷ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്