സ്റാറ്റന്‍ഐലന്റില്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഞായറാഴ്ച
Monday, September 1, 2014 4:37 AM IST
ന്യൂയോര്‍ക്ക്: സമത്വത്തിന്റേയും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കുന്ന മലയാളിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റ് മലയാളി സമൂഹം ഒരുങ്ങി. മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന ഓണാഘോഷങ്ങള്‍ ഞായറാഴ്ച (ഓഗസ്റ് 31-ന്) ഔവര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ (285 ക്ളവേര്‍ഡ്) ഉച്ചയ്ക്ക് 12-ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫോമയുടെ പുതിയ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദന്‍ നിരവേല്‍ (ഫ്ളോറിഡ) മുഖ്യാതിഥിയായിരിക്കും. സ്വാമി ബോധിതീര്‍ത്ഥാനന്ദ (ശിവഗിരിമഠം വര്‍ക്കല) റവ.ഫാ. അലക്സ് കെ. ജോയി (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി) എന്നിവര്‍ തദവസരത്തില്‍ തിരുവോണ സന്ദേശം നല്‍കുന്നതാണ്.

പ്രമുഖ നൃത്തപരിശീലന കേന്ദ്രമായ ന്യൂജേഴ്സി മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന 'നൃത്തോത്സവ് 2014' ആണ് മുഖ്യകലാവിരുന്ന്. കൂടാതെ സ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിലെ അനുഗ്രഹീത കലാപ്രവര്‍ത്തകരുടെ പരിപാടികളും ഉണ്ടായിരിക്കും.

പ്രസിഡന്റ് എസ്.എസ് പ്രകാശിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പരിപാടികളുടെ ഉജ്വല വിജയത്തിനായി പരിശ്രമിക്കുന്നു. അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ് ആണ് ഈവര്‍ഷത്തെ ഓണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍. അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായ പുഷ്പ മൈലപ്ര തിരുവോണ സദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുന്നു. അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ അറിയപ്പെടുന്ന കലാസംഘാടകനും സംവിധായകനുമായ ഫ്രെഡ് എഡ്വേര്‍ഡ് (ഫ്രെഡ് കൊച്ചിന്‍) കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

തിരുവോണ സദ്യയും ഇതര ഓണാഘോഷ പരിപാടികളും ആസ്വദിക്കുവാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 646 708 6070, എസ്.എസ്. പ്രകാശ് (പ്രസിഡന്റ്) 917 301 8885, ജോസ് വര്‍ഗീസ് (സെക്രട്ടറി( 917 817 4115, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 917 415 6883, റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്) 646 262 7945, ഫുഷ്പ മൈലപ്ര (ഫുഡ് കോര്‍ഡിനേറ്റര്‍) 646 469 2562, ഫ്രെഡ് കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 908 414 0114, സാമുവേല്‍ കോശി (ജോ. സെക്രട്ടറി) 917 829 1030. ബിജു ചെറിയാന്‍ (പബ്ളിസിറ്റി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം