മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ മെഗാ ഓണസമ്മാനം
Friday, August 29, 2014 6:51 AM IST
മെല്‍ബണ്‍: മലയാളത്തിലെ പ്രമുഖ ചാനലുകളും മലയാള സിനിമകളും പാട്ടുകളും ഉത്രടനാളിലെ എംഎവിയുടെ ഓണാഘോഷ ദിനത്തില്‍ പങ്കാളികളാവുന്ന ഏവര്‍ക്കും സൌജന്യമായി ലഭ്യമാക്കുന്നു. അന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍, നോട്ട്ബുക്ക് എന്നിവയിലെ ഗൂഗിള്‍ പ്ളേ സ്റ്റോര്‍ മുഖേനയാണ് സമ്മാനം.

എംഎവിയുടെ ഓണാഘോഷദിനത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കി തരുന്നത് രണ്ടു മാസ കാലയളവിലേക്ക് തികച്ചും സൌജന്യമായി ആസ്വദിക്കാവുന്ന ഈ ആപ്ളിക്കേഷന്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ കര്‍മ പഥത്തിലെ പൊന്‍തൂവലായി നില നില്‍ക്കും. ഒഠങക കേബിള്‍ മുഖേന നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം ടെലിവിഷനുമായി ബന്ധിപ്പിച്ചു ഹൈ ഡെഫിനിഷന്‍ വ്യക്തതയില്‍ ആസ്വദിക്കാവുന്നതാണ്. ഈ സൌജന്യ ഓണ സമ്മാനത്തിനു അര്‍ഹരായി തീരുവാന്‍ എല്ലാ മലയാളി പ്രവാസികളെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469787445, 0431135452. പ്രതീഷ് 0435 90 1661, സജി മുണ്ടക്കന്‍ 0468 335 054, ജെറി 0423 404 982, ജിനോ മാത്യു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍