കാര്‍ തകര്‍ത്ത് ഇക്കാമയും ഡ്രൈവിംഗ് ലൈസന്‍സും അപഹരിച്ചു
Tuesday, August 26, 2014 8:43 AM IST
റിയാദ്: വഴിയരികില്‍ നിര്‍ത്തിയിട്ട് കാര്‍ മോഷ്ടാക്കള്‍ തകര്‍ത്ത് പഴ്സ് അപഹരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി അസൈനാറിന്റെ കാറാണ് പട്ടാപകല്‍ തകര്‍ക്കപ്പെട്ടത്. കടയില്‍ കയറി തിരിച്ചു വരുന്നതിനിടയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിരുന്ന സഹോദന്റെ പഴ്സില്‍ പണമുണ്ടാകുമെന്ന് കരുതി അപഹരിക്കാനാണ് കാര്‍ തകര്‍ത്തതെന്ന് കരുതുന്നു. പഴ്സില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും മാത്രമാണുണ്ടായിരുന്നത്. മോഷ്ടാക്കളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.

രണ്ട് ദിവസം മുന്‍പ് ഇഖാമയും ലൈസന്‍സുമടങ്ങിയ പഴ്സ് ജ്യേഷ്ഠനെ ഏല്‍പ്പിച്ച ശേഷം സഹോദരന്‍ ഖാദര്‍ മൊയ്തീന്‍ അവധിക്ക് നാട്ടില്‍ പോയത്. ബത്ഹയിലെ ഒതൈം മാര്‍ക്കറ്റിനോട് ചേര്‍ന്ന ഇറച്ചിക്കടയിലാണ് മൊയ്തീന്‍ ജോലി ചെയ്യുന്നത്. രേഖകള്‍ നഷ്ടപ്പെട്ടത് സ്പോണ്‍സറെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

2247833656 എന്ന നമ്പരിലുള്ള ഇഖാമയോ ലൈസന്‍സോ കളഞ്ഞു കിട്ടുന്നവര്‍ ഹനീഫ കൂട്ടായിയെ (0507986174) വിവരമറിയിക്കണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍