കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു
Monday, August 25, 2014 8:22 AM IST
കുവൈറ്റ്: കൊയിലാണ്ടി കൂട്ടം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു. ഓഗസ്റ് 22 ന് (വെള്ളി) വൈകുന്നേരം അബാസിയ ഓര്‍മ ഹാളില്‍ നടന്ന ചടങ്ങില്‍ നജീബ് മണമേലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത സാഹൂഹ്യ പ്രവര്‍ത്തകന്‍ രാജഗോപാല്‍ ഇടവലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ ബാത്ത, അസീസ് തിക്കോടി, അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ശാഹുല്‍ ഹമീദ് സ്വാഗതവും ഇല്യാസ് ബാഹസന്‍ നന്ദിയും പറഞ്ഞു.

കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്മിറ്റിയുടെ ഏഴാമത്തെ ചാപ്റ്റര്‍ ആണ് കുവൈറ്റില്‍ രൂപം കൊണ്ടത്, നിലവില്‍ ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും അടക്കം ആറു ചാപ്റ്ററുകളാണ് ഇപ്പോള്‍ ഉള്ളത്.

കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധതരത്തിലുള്ള മത്സരങ്ങളും അരങ്ങേറി.

ഗ്ളോബല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഇല്യാസ് ബാഹസന്‍ (പ്രസിഡന്റ്), ശാഹുല്‍ ഹമീദ് (ജനറല്‍ സെക്രട്ടറി), ശഹൂര്‍ അലി (ട്രഷറര്‍), നൌഫല്‍ ഉള്ളിയേരി, മഞ്ജുനാദ് (വൈസ് പ്രസിഡന്റ്), ദിലീപ് അരയാടത്, റിഹാബ് തൊണ്ടിയില്‍ (സെക്രട്ടറി), നജീബ് മണമേല്‍ (കോഓര്‍ഡിനേറ്റര്‍) എന്നിവരേയും

ഉപദേശക സമിതി അംഗങ്ങളായി റഹൂഫ് മഷ്ഹൂര്‍, രാജഗോപാല്‍ എടവലത്, സാലിഹ് ബാത്ത, അബ്ദുള്ള കുരുവഞ്ചേരി എന്നിവരെ കൂടാതെ പത്തംഗ എക്സിക്യൂട്ടീവിനേയും ഏഴംഗ സ്ഥിരം ക്ഷണിതാക്കളേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍