നിങ്ങള്‍ക്കും ഒരു പരിശീലകനാവാം, ലീഡ്സിനോടൊപ്പം
Monday, August 25, 2014 8:21 AM IST
ജിദ്ദ: ജിദ്ദയിലെ പരിശീലകരുടെ കൂട്ടായ്മയായ ലീഡ്സ് പുതിയ പരിശീലകരെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ആറ് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന 'നിങ്ങള്‍ക്കും ഒരു പരിശീലകനാവാം' എന്ന പരിശീലന കളരി സ്പെറ്റംബര്‍ ഒന്നിനാരംഭിക്കും.

പുതു തലമുറ സാങ്കേതിക സാധ്യതകള്‍ കോര്‍ത്തിണക്കി ഈ കാലത്തിനാവശ്യമായ കാര്യങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഓരോ വ്യക്തിയും പലയിടങ്ങളില്‍ പരിശീലകരാണ് വീട്ടിലും കളിമുറ്റത്തും നാല്‍ കവലകളിലും കൂട്ടുകാരോന്നിച്ചുമൊക്കെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമര്‍ഥരായ പലരും പരിചയക്കുറവുള്ളവരുടെ ഇടയില്‍ ഒറ്റക്കാവുമ്പോള്‍ ഉള്‍വലിയുന്നു. അവരവരുടെ ഈ സിദ്ധികള്‍ ഒന്ന് കോര്‍ത്തിണക്കി, ചിട്ടയോടു കൂടി അവതരിപ്പിച്ചാല്‍ ആര്‍ക്കും പരിശീലകരാവാം.

ലീഡ്സ് ആറ് ആഴ്ചകളിലായി നടത്തുന്ന പരിശീലന കളരിയില്‍ വിവര സാങ്കേതിക വിദ്യയും വ്യക്തിത്വ വികസനവും സമന്വയിപ്പിക്കുന്നു. വിവിധ ഐടി ക്ളാസുകളില്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പ്രവര്‍ത്തനം, കംപ്യൂട്ടര്‍ സിസ്റംസ് ഫയലുകളുടെ ഉപയോഗം,സോഷ്യല്‍ മീഡിയ സൈറ്റുകളുടെ സമര്‍ഥമായ ഉപയോഗം, വിവിധ ആപ്പ്സ്കളുടെ നിര്‍മാണം,വെബ്സൈറ്റുകളും, ബ്ളോഗുകളും ആനിമേഷന്‍ എന്നിവയും വിവിധ നേതൃപരിശീലനം,അവതരണ പാഠവം, സാമ്പത്തിക അച്ചടക്കം, കുടുംബ സദസ്, ക്രൈസിസ് മാനേജ്മെന്റ്, ഈവന്റ് മാനേജ്മെന്റ്,സാമൂഹ്യ സേവനം, ധാര്‍മിക ജീവിതം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ലീഡ്സ് മുന്‍ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കുന്നതാണ്. ക്ളാസുകളില്‍ മലയാള ഭാഷക്കാണ് മുന്‍ഗണന നല്‍കുക.

ഡോ. ഇസ്മായില്‍ മരുതേരി, ഇര്‍ഷാദ് എം.എം, യതി മുഹമ്മദലി, മഷൂദു തങ്ങള്‍ എന്നിവര്‍ സ്ഥിരം പരിശീലകരും ഡോ. അബ്ദുള്‍ സത്താര്‍, ബി.എം മുഹ്സിന്‍ എന്നിവര്‍ സന്ദര്‍ശകരുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹലമറ.രീാൌില@ഴാമശഹ.രീാ എന്ന ഈമെയിലില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍