'മദ്യനയം: സര്‍ക്കാര്‍ തീരുമാനം ചരിത്രപരം'
Sunday, August 24, 2014 7:21 AM IST
റിയാദ്: ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാക്കിയും 2023 ഓടെ കേരളത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

തീരുമാനം പ്രഖ്യാപിക്കലല്ല, അത് നടപ്പാക്കലാണ് വെല്ലുവിളി. കോടതിയെ ഇടപെടുത്തിയും ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ വ്യാപകമാക്കിയും തീരുമാനം അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കണം. വ്യാജമദ്യമൊഴുക്കി ജനങ്ങളെ ഗവണ്‍മെന്റിനെതിരെ തിരിക്കാനുള്ള മദ്യമുതലാളിമാരുടെ നീക്കം ഗവണ്‍മെന്റ് ഗൌരവത്തിലെടുക്കണം.

പ്രസിഡന്റ് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷം വഹിച്ചു, സുബൈര്‍ ഹുദവി, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുള്‍ അസീസ് വാഴക്കാട്, മുഹമ്മദലി ഫൈസി, അലി തയ്യാല, ബഷീര്‍ പറമ്പില്‍, നൌഷാദ് ഹുദവി സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍