ഇണയന്ത്രം പ്രകാശനം ചെയ്തു
Sunday, August 24, 2014 7:13 AM IST
റിയാദ്: ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകമായ ഇണയന്ത്രത്തിന്റെ ഗള്‍ഫ്തല പ്രകാശനം ബത്ഹയിലെ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. ചെരാത് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജോസഫ് അതിരുങ്കലിന്റെ മുന്നാമത്തെ കഥാ സമാഹരമാണ് 'ഇണയന്ത്രം'. നാഷണല്‍ ബുക്ക് സ്റാള്‍ പുറത്തിറക്കിയ പുസ്തകം ജയചന്ദ്രന്‍ നെരുവമ്പ്രം പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. എഴുത്തുകാരി സബീന എം. സാലി ഏറ്റുവാങ്ങി.

റഫീഖ് പന്നിയങ്കര അധ്യക്ഷത വഹിച്ച ചടങ്ങ് കെ.യു. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ അംഗീകാരങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാതെ എഴുത്തു തുടരുകയാണ് വേണ്ടതെന്നും പ്രവാസ മേഖലയിലുള്ള എഴുത്തുകാരന്റെ പുസ്തകങ്ങള്‍ വായനക്കാരനില്‍ എത്താന്‍ പുതിയൊരു സംവിധാനം വരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഫൈസല്‍ ഗുരുവായൂര്‍ പുസ്തകം പരിചയപെടുത്തി. ഉബൈദ് എടവണ്ണ, ബാബു വര്‍ഗീസ്, സുധീര്‍ കുമ്മിള്‍, നജിം കൊച്ചുകലുങ്ക്, സക്കീര്‍ വടക്കുംതല, മാള മുഹ്യുദ്ദീന്‍, ഷക്കീബ് കൊളക്കാടന്‍, രാജുഫിലിപ്പ്, ഷാം പന്തളം, വിനോദ്, സിന്ധുപ്രഭ, സുബ്രഹ്മണ്യന്‍, റസൂല്‍ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാസര്‍ മാസ്റര്‍, ഫജറുദ്ദീന്‍ മൂപ്പന്‍, എം.സി. പെരുമ്പട്ട, ജലീല്‍ മാട്ടൂല്‍, അന്‍വര്‍ സാദിഖ്, ലത്തീഫ് എരമംഗലം, അലി വെട്ടത്തൂര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയില്‍ പെട്ടവര്‍ ചടങ്ങില്‍ പങ്കെടുത്തു. റഫീഖ് തിരുവാഴംകുന്ന് സ്വാഗതവും ജോസഫ് അതിരുങ്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍