സൌദി ജര്‍മന്‍ ആശുപത്രിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Saturday, August 23, 2014 3:49 AM IST
റിയാദ്: റിയാദ് സൌദി ജര്‍മ്മന്‍ ആശുപത്രിയില്‍ ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യ്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആശുപത്രി മാനേജ്മെന്റും എച്ച്ആര്‍ വിഭാഗവും മുന്‍കൈ എടുത്തു സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ ഇന്ത്യാക്കാരായ ആശുപത്രി ജീവനക്കാരും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

സി.ഇ.ഒ അബ്ദുള്‍ ഫത്ത ഹസ്സനീന്‍, സി.എം.ഒ ഡോ. മുഹമ്മദ് റഷീദ് എന്നിവര്‍ ഇന്ത്യാക്കാരായ എല്ലാ ജീവനക്കാര്‍ക്കും സ്വാതന്ത്യ്രദിനാശംസകള്‍ നേരുകയും ആഘോഷപരിപാടികള്‍ക്ക് എല്ലാവിധ സഹകരണവും നല്‍കിയതായി സംഘാടകര്‍ പറഞ്ഞു. ഉമേഷ്, ജോജി, നോബിന്‍, മുഫീദ്, റഫീഖ്, ബിന്‍സണ്‍, നാസര്‍, രജബ്, സലാം, ഡാനി, ഹനീഫാ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.  ഷീബ, സിന്ധു, നസീമ, അബി വര്‍ക്ഷീസ്, പ്രേംഷാ, നജീബ്, ജോസന്‍, എര്‍ഷാദ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍