കെഎംസിസി സ്വാതന്ത്യ്ര ദിനാഘോഷവും ശിഹാബ് തങ്ങള്‍ അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യസംഗമവും സംഘടിപ്പിച്ചു
Monday, August 18, 2014 6:35 AM IST
അല്‍കോബാര്‍: കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അറുപത്തിയെട്ടാം സ്വാതന്ത്യ്ര ദിനാഘോഷവും ശിഹാബ് തങ്ങള്‍ അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യസംഗമവും നടത്തി.

അല്‍കോബാര്‍ ക്ളാസിക് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമം കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. മുഹമ്മദ് എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. അറുപത്തിയെട്ടാം സ്വാതന്ത്യ്ര ദിനത്തില്‍ നടന്ന പരിപാടിയില്‍ പി.ടി മാമു ഹാജി കുറ്റിക്കാട്ടൂര്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി.

പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പ്രഭാഷണം മിഡില്‍ ഈസ്റ് ചന്ദ്രിക ദമാം ബ്യൂറോ ചീഫ് അഷ്റഫ് ആളത്ത് അന്‍വരി നിര്‍വഹിച്ചു. പിറന്ന നാടിന്റെ സ്വാന്തന്ത്യ്രത്തിനായി പോരാടുന്ന പാലസ്തീനിലെ ജനതക്ക് ഐക്യദാര്‍ഡ്യമായി അല്‍കോബാര്‍ ഹിദായ ജാലിയാത്ത് പ്രബോധകന്‍ അജ്മല്‍ മദനി വാണിമേല്‍ പാലസ്തീന്‍ ചരിത്രവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രമേയം മൊയ്തുണ്ണി പാലപ്പെട്ടി അവതരിപ്പിച്ചു. ഫര്‍ഹാന്‍ ഹബീബിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിന് അല്‍കോബാര്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഒ.പി ഹബീബ് അധ്യക്ഷത വഹിച്ചു.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട്, ക്ളാസിക്ക് റസ്ററന്റ് മാനേജിംഗ് ഡയറക്ടര്‍ പി.കെ രവികുമാര്‍ നെടുമ്പാശേരി, എം.എം അബ്ദുള്‍ മജീദ് (സിജി ദമാം ചാപ്റ്റര്‍) കബീര്‍ കൊണ്േടാട്ടി (മലപ്പുറം ജില്ലാ കെഎംസിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎംസിസി അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി റഫീക്ക് പോയില്‍തൊടി സ്വാഗതവും സിറാജ് ആലുവ കൃതജ്ഞതയും നേര്‍ന്നു. മരക്കാര്‍ കുട്ടി ഹാജി, മുസ്തഫാ കമാല്‍ കോതമംഗലം, മുസ്തഫാ താമരശേരി, മുഹമ്മദ് അസ്ലം, ഹസന്‍ പള്ളിക്കര, ജാഫര്‍, മിര്‍സാദ്, ഹബീബ് പോയില്‍തൊടി, അബ്ദുള്‍ ജബാര്‍ കാസര്‍ഗോഡ്, അബ്ദുള്‍ മജീദ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം