അബുദാബിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 18, 2014 6:31 AM IST
അബുദാബി: ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു അംഗീകൃത സംഘടനകളായ അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി 68-ാമത് സ്വാതന്ത്യ്രദിനം വര്‍ണാഭമായി ആഘോഷിച്ചു.

ഓഗസ്റ് 15ന് രാവിലെ ഏഴിന് സെന്റര്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്ന വിശിഷ്ഠാതിഥികളുടെ സാന്നിധ്യത്തില്‍ ഐഎസ് സി പ്രസിഡന്റ് നടരാജന്‍ ദേശീയ പതാക ഉര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

വൈകുന്നേരം ഏട്ടിന് ഐഎസ് സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന സ്വാതന്ത്യ്രദിന അനുസ്മരണ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് ഓഫ് മിഷന്‍ നമ്രതാ കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐഎസ് സി ജനറല്‍ സെക്രട്ടറി വിനോദ് സദസിനെ സ്വാഗതം ചെയ്തു. തുടര്‍ന്ന് മറ്റു സംഘടനാ പ്രതിനിധികള്‍ ആശംസകര്‍ നേര്‍ന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് നന്ദി പറഞ്ഞു.

സമ്മേളനത്തിനുശേഷം ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍, ഇന്ത്യന്‍ ഡേലീഡ് അസോസിയേഷന്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ 'ജയ ഹേ' എന്ന രൂപകം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള