കല ഓണം 2014 ഓഗസ്റ് 30-ന്
Monday, August 18, 2014 3:47 AM IST
ഫിലാഡല്‍ഫിയ: ചിങ്ങമാസത്തിലെ ചിത്തിരപ്പുലരിയില്‍ പ്രവാസി മലയാളി സമൂഹത്തിലെ മൂന്നു തലമുറകള്‍ കലയുടെ ആഭിമുഖ്യത്തില്‍ ഒത്തുചേര്‍ന്ന് ജന്മനാടിന്റെ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കര്‍മ്മനാട്ടില്‍ പുനരാവ്ഷികരിക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഓണാഘോഷത്തിന്റെ കേളികൊട്ട് ഉയരുകയായി. 2014 ഓഗസ്റ് മാസം 30-ന് രാവിലെ 11.30-ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (1009 ഡൃൌല അ്ല, ജവശഹമറലഹുവശമ, ജഅ 19111) ഓണാഘോഷപരിപാടികള്‍ അരങ്ങേറുന്നത്.

ഓണക്കളികളും കലാപ്രകടനങ്ങളും പ്രൊഫഷണല്‍ സംഗീതവിരുന്നും ഗൃഹപാചകം ചെയ്ത കറിക്കൂട്ടുകളുടെ രുചിഭേദങ്ങളുമായി ഓണസദ്യയും ഒത്തൊരുമിക്കുമ്പോള്‍ അവിസ്മരണീയമായ നിമിഷങ്ങളായിരിക്കും 'കലാ ഓണം 2014' എന്ന് പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി, ജനറല്‍ സെക്രട്ടറി അലക്സ് ജോണ്‍, ട്രഷറര്‍ ടോമി അഗസ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സണ്ണി ഏബ്രഹാം (ചെയര്‍മാന്‍ ഓണം കമ്മിറ്റി), ജോര്‍ജ് മാത്യു സി.പി.എ (പ്രസിഡന്റ് ഫോമ) എന്നിവരാണ് ഇക്കുറി ഓണാഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം