ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ ആയ ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷങ്ങളോടനുബന്ധിച്ചു ഇന്ത്യ ഡേ പരേഡില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും അമേരിക്കയിലെ വിവിധ പ്രവാസി സംഘടനകളെയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരോടൊപ്പം മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ് ഫോമായും പങ്കെടുക്കുന്നു.
58 ല്‍ പരം അംഗ സംഘടനകളുള്ള ഫോമയെ പ്രതിനിധീകരിച്ചു ഇപ്പോളുള്ള നേതാക്കന്മാര്ക്കൊപ്പം മുന്‍ ഭാരവാഹികളും നിയുക്ത ഭാരവാഹികളും പങ്കെടുക്കും.
ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, നിയുക്ത പ്രസിഡന്റ് ആനന്ദന് നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയ് ആന്തണി, വൈസ് പ്രസിഡന്റ്വിന്സണ് പാലത്തിങ്കല്‍, മെട്രോ റീജിയണ്‍ ആര്‍വിപിയും നിയുക്ത ഫോമ ജോ. സെക്രട്ടറിയുമായ സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, എംപയര്‍ റീജിയണ്‍ ആര്‍വിപി എ.വി വര്‍ഗീസ്, നിയുക്ത മെട്രോ റീജിയണ്‍ ആര്‍വിപി ഡോ: ജേക്കബ് തോമസ് നിയുക്ത നാഷണല്‍ കമ്മിറ്റി മെംബേഴ്സ് തോമസ് കെ ജോര്‍ജ്, ജോസ് വര്‍ഗീസ്, ഷാജി എം. മാത്യു, ബിനു ജോസഫ്, ബാബു തെക്കെകര, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവര്‍ പങ്കെടുക്കും.
കേരളത്തിന്റെ തനതു ചെണ്ട മേളത്തോടൊപ്പമാണ് ടീം ഫോമ ഇന്ത്യ ഡേ പരേഡില്‍ പങ്കെടുക്കുന്നത്. ചെണ്ട മേളത്തിന് ചുക്കാന്‍ പിടിക്കുന്നത് നിയുക്ത ഫോമ എംപയര്‍ റീജിയണ്‍ ആര്‍വിപി ബിജു ഉമ്മനും നാഷണല്‍ കമ്മിറ്റിഅംഗം തോമസ് മാത്യു (അനിയന് യോങ്കേഴ്സ്) എന്നിവരാണ്.
ഫോമ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പാണ് പരിപാടികളുടെ നടത്തിപ്പിനായുള്ള എല്ലാ സാങ്കേതിക സഹായങ്ങളും ചെയ്യുന്നത്.
ഫോമ നേതാക്കളായ ബേബി ഊരാളില്‍, ജോണ്‍സി വര്‍ഗീസ് (സലിം), തോമസ് കോശി, ഫ്രെഡ് കൊച്ചിന്, ജോസ് ഏബ്രഹാം, ഗോപിനാഥ്കുറുപ്പ്, ഫിലിപ്പ് മടത്തില്‍, എം.എ മാത്യു, ജെ മാത്യൂസ്, സണ്ണി പൌലോസ്, റോയ് ചെങ്ങന്നൂര്‍, പ്രദീപ് നായര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി എഡ്വേര്‍ഡ് 9174390563, സ്റാന്‍ലി കളത്തില്‍ 5163187175, ബിജു ഉമ്മന്‍ 9145239501, തോമസ് മാത്യു (അനിയന്) 9145137644.