കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: സബ് കമ്മിറ്റികള്‍ രൂപീകരിച്ചു
Tuesday, August 12, 2014 8:02 AM IST
ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) 2015 ജൂലൈയില്‍ നടക്കുന്ന എട്ടാമത് കണ്‍വന്‍ഷനോട് അനുബന്ധിച്ചുളള വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.

പ്രസിഡന്റ് ടി.എന്‍. നായരുടെ അധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗത്തില്‍ ട്രഷറര്‍ രാജു പിളള, നാഷണല്‍ ബോര്‍ഡ് മെംബര്‍ സജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ സബ് കമ്മിറ്റി ഭാരവാഹികള്‍

രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ : എ.പി. ഹരിദാസ്
കോ കണ്‍വീനര്‍മാര്‍ : ദീപക്, രാജേഷ് മേനോന്‍
ഫുഡ് കമ്മിറ്റി കണ്‍വീനര്‍ : സജി നായര്‍
കോ കണ്‍വീനര്‍മാര്‍ : പ്രമോദ് നായര്‍, ഹരിപിളള, ബൈജു പിളള
സുവനീയര്‍ കണ്‍വീനര്‍ : അജിത് രാമന്‍
റിസപ്ഷന്‍ കണ്‍വീനര്‍ : മനോജ് ഗോപകുമാര്‍
താലപ്പൊലി കോഓര്‍ഡിനേറ്റര്‍ : കലാ അശോക്
ട്രാന്‍സ്പോര്‍ട്ടേഷന്‍ കണ്‍വീനര്‍ : രവി ചേലാത്ത്
വെന്‍ഡര്‍ ബൂത്ത് : രജിത് ലാല്‍
കായിക വിനോദം : ഹരി വിജയന്‍
ലോക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം : റാണി ബൈജു

തുടര്‍ന്ന് രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനും സുവനീയറിനുവേണ്ടി സാഹിത്യ രചനകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ശേഖരിക്കുവാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍