കെഎച്ച്എന്‍എ ഉപന്യാസ മത്സരം നടത്തുന്നു
Tuesday, August 12, 2014 5:25 AM IST
ഡാളസ്: കെഎച്ച്എന്‍എ ആത്മീയ വേദിയുടെ ആഭിമുഖ്യത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ഹിന്ദു കുടുംബങ്ങളുടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഗ്രാഹ്യമായ രീതിയില്‍ ആത്മീയ ജ്ഞാനത്തില്‍ കൂടുതല്‍ അറിവ് നേടുവാനും അത് പരിപാലിക്കുവാനും വേണ്ടി കെ.എച്ച്.എന്‍.എ തുടങ്ങിവെച്ച സംരംഭത്തിന്റെ ഭാഗമായാണ് ഈ ഉപന്യാസ മത്സരം.

മെയ് മാസത്തില്‍ നടന്ന യുവജന സമ്മേളനത്തില്‍ വെച്ച് ആത്മീയ വേദി (സ്പിരിച്വല്‍ ഫോറം) യുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്റ് ടി.എന്‍. നായര്‍ നിര്‍വഹിച്ചിരുന്നു. പുരാണങ്ങളില്‍കൂടിയും ഭക്തി പ്രധാനമായ സംഗീതം, നൃത്തം എന്നീ കലകളില്‍കൂടിയും കുട്ടികള്‍ക്ക് സത്യസന്ധത, അഹിംസ, സഹിഷ്ണുത, വിനയം മുതലായ അടിസ്ഥാന മൂല്യങ്ങളും, മലയാള ഭാഷാ ക്ളാസുകള്‍ തുടങ്ങി ഒട്ടനവധി ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന വിവിധ കര്‍മ്മ പരിപാടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞതായി ഫോറം കോര്‍ഡിനേറ്ററും മുന്‍ പ്രസിഡന്റുമായ എം.ജി മേനോന്‍ അറിയിച്ചു.

മനുഷ്യന്റെ ആത്മീയ ഉദ്ധാരണത്തിനും, സമാധാനപരമായ ജീവിതത്തിനുംവേണ്ടി ലോകത്തിന് ആര്‍ഷഭാരതം നല്‍കിയ, സമ്മാനങ്ങളാണ് യോഗയും, ധ്യാനവും. അതിനുമുമ്പ് അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതീയ ശാസ്ത്രജ്ഞര്‍ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൌതീക ശാസ്ത്രം, രസതന്ത്രം, രോഗചികിത്സ എന്നിവയിലെല്ലാം വളരെ പരിജ്ഞാനമുള്ളവരായിരുന്നു. സൌരവ്യൂഹത്തിന്റെ ഘടന മുതല്‍ പ്രകാശ രശ്മിയുടെ വേഗത വരെ കണ്ടുപിടിച്ചവരാണിവര്‍. ഈ വസ്തുതകളെപ്പറ്റി വായിച്ചറിയുവാനും അവയെപ്പറ്റി എഴുതുവാനും, ചര്‍ച്ച ചെയ്യുവാനും നമ്മുടെ യുവജനങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഉപന്യാസ മത്സരത്തിന് വേദിയൊരുക്കുന്നതെന്ന് സെക്രട്ടറി ഗണേശന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ വിശദമായി സംസാരിച്ചു.

പത്തംഗ കമ്മിറ്റി ഇതിലേക്കായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുവാനും കെ.എച്ച്.എന്‍.എ വെബ്സൈറ്റ് സന്ദര്‍ശിക്കുക ംംം.ിമാമവമ.ീൃഴ . ഓഗസ്റ് 30-ന് മുമ്പ് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.ജി. മേനോന്‍ 240 938 1272 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം