അന്നമ്മ ബര്‍ശ്ളിബി ഹൂസ്റനില്‍ നിര്യാതയായി
Monday, August 11, 2014 4:19 AM IST
ഹൂസ്റന്‍: വര്‍ഗീസ് (എബി) ബര്‍ശ്ളിബിയുടെ മാതാവ് അന്നമ്മ ബര്‍ശ്ളിബി (75), ഹൂസ്റന്റെ സമീപനഗരമായ സ്റാഫറ്ഡില്‍ ഓഗസ്റ് 7, 2014-ന് നിര്യാതയായി. തിരുവല്ല, പുറമറ്റം പുത്തന്‍പുരയ്ക്കല്‍ പരേതനായ ജി. ബര്‍ശ്ളിബിയുടെ ഭാര്യയാണ് അന്നമ്മ. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്ന അന്നമ്മ രണ്ടു വര്‍ഷമായി സ്റാഫറ്ഡില്‍ മകനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു.

ഹൂസ്റന്‍ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്ന അന്നമ്മ എല്ലാ ആദ്ധ്യാത്മിക കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഇടവകാംഗങ്ങളെയെല്ലാം ഒരുപോലെ കാണുകയും കണക്കാക്കുകയും ചെയ്തിരുന്ന അന്നമ്മ എല്ലാവരോടും സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും പെരുമാറിയിരുന്നു. അങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അമ്മയായിരുന്നു അമ്മിണി എന്ന അന്നമ്മ ബര്‍ശ്ളിബി.

മക്കള്‍: സൂസമ്മ തോമസ് (മക്കാലന്‍, ടെക്സസ്), ആനി മാത്യു (ഡല്‍ഹി),വര്‍ഗ്ഗീസ് (എബി) ബര്‍ശ്ളിബി (സ്റാഫറ്ഡ്, ടെക്സസ്), ഷെര്‍ലി രാജു (കാനഡ), മരുമക്കള്‍: തോമസ്, മാത്യു, റാണി, രാജു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്