മസ്ക്കറ്റ് ഗാലാ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരി. ദൈവമാതാവിന്റെ തിരുനാളാഘോഷം ഓഗസ്റ് 11, 12 ,13 തീയതികളില്‍
Tuesday, August 5, 2014 6:14 AM IST

മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് തിരുനാളിനോടനുബന്ധിച്ച് ഓഗസ്റ് ഒന്നു മുതല്‍ 15 വരെ പതിനഞ്ചുനോമ്പ് ആചരിക്കുന്നു.

തുമ്പമണ്‍ ഭദ്രാസന സെന്റ് ബേസില്‍ ഗോസ്പല്‍ ടീം കണ്‍വീനര്‍ റവ. ഫാ. സജി തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ഓഗസ്റ് 11, 12 ,13 തീയതികളില്‍ ഗാല ബോഷ് ഹാളില്‍ വൈകുന്നേരം 7.30 മുതല്‍ 9.30 വരെ സന്ധ്യാ പ്രാര്‍ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ സമര്‍പ്പണ പ്രാര്‍ഥന എന്നിവ നടക്കും.

16 ന് (ശനി) രാവിലെ 6.30 ന് വി. കുര്‍ബാനയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം