നവയുഗം ഈദ് അല്‍ ഫിത്ര്‍ ആഘോഷിച്ചു
Monday, August 4, 2014 7:42 AM IST
ദമാം: സഫ അല്‍ നഹ്ദി ഫാമില്‍ നടന്ന നവയുഗം സാംസ്കാരിക വേദിയുടെ ഈദ് അല്‍ ഫിത്ര്‍ ആഘോഷങ്ങള്‍ പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കായിക മത്സരങ്ങളില്‍ ദമാം മേഖല 208 പോയിന്റോടെ ഓവറോള്‍ കിരീടം നേടി.

ഫുട്ബാള്‍ മത്സരത്തില്‍ റാക്ക ഈസ്റ്, റസ്സായത്ത്, സഫ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കബഡി മത്സരത്തില്‍ ഖൊദരിയ ഈസ്റ്, അല്‍കോബാര്‍ സെന്‍ട്രല്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വടംവലി മത്സരത്തില്‍ ഖൊദരിയ ഈസ്റ്, റസായത്ത്, ഫൈസലിയ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ മുനീസ് കോബാര്‍, അനീഷ് അമാമ്ര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സ്ത്രീകളുടെ വ്യത്യസ്ത മത്സരങ്ങളില്‍ ഷൈനി സാജു, ലീന ഉണ്ണികൃഷ്ണന്‍, സജിന സാമുവല്‍, സഫിയ അജിത്, ഷഹന നൌഷാദ്, ഷാഹിന മുഹമ്മദ്, എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങളില്‍ നസ്നിന്‍ ബാസിം, ഐമാന്‍ മുഹമ്മദ്, പ്രശോഭ് പ്രിജി, അപര്‍ണ ബിജു, ഹിഷാം മുഹമ്മദ്, ആര്‍ദ്ര ഉണ്ണി, നസ്മ, അദിനാന്‍, ഇദ്രീസ് ഷാജഹാന്‍, ആല്‍വിന്‍, അലന്‍, ഷാരൂണ്‍, ദയ എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

തുടര്‍ന്നുനടന്ന കലാപരിപാടികളില്‍ സുരേഷ് കൊല്ലം, മോഹന്‍ദാസ്, വൈഷ്ണവി, പ്രതിഭ പ്രിജി, നാസര്‍ ആലപ്പുഴ, ദിലീപ്, അന്‍വര്‍, അക്ബര്‍, ബിജു മുണ്ടക്കയം, വിവേക്, ഹൈഫ ഷാജഹാന്‍, പോള്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

ഷാരോണ്‍ ഷെരീഫ് രചനയും സംവിധാനവും നിര്‍വഹിച്ച നേര്‍ക്കാഴ്ച എന്ന നാടകത്തില്‍ ഷാജി മതിലകം, ഷാന്‍ പേഴുംമൂട്, ബാലന്‍ കപ്പള്ളി, മോഹന്‍ ഓച്ചിറ, അതുല്‍ മടത്തറ, മോഹന്‍ദാസ്, സഫിയ അജിത്, എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. പ്രിജി കൊല്ലം പശ്ചാത്തല സംഗീതം ഒരുക്കി.

ഷമി പ്രീയ, ഫര്‍ഹാന പര്‍വീണ്‍, ആന്‍ മേരി റോയ്, റൈഹാന ഹനീഫ, ആര്‍ദ്ര ഉണ്ണി, ഫിറാസ് ഹനീഫ, എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു.

ഷാരോണ്‍ ഷെരീഫ്, അതുല്‍ മടത്തറ, ബിജു മുണ്ടക്കയം എന്നിവര്‍ മിമിക്രി അവതരിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അജിത് ഇബ്രാഹിം, ജമാല്‍വില്യാപ്പള്ളി, ടി.എ.തങ്ങള്‍, മുഹമ്മദ് ലിസാന്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, റഷീദ് താഴ്മ, ബാബു ചോറന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, സാജന്‍ കണിയാപുരം, ഉണ്ണി ഓച്ചിറ എന്നിവര്‍ നല്‍കി.

എം.എ.വാഹിദ് കാരിയറ, നവാസ് ചാന്നാങ്കര, ഷിബുകുമാര്‍ തിരുവനന്തപുരം, അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു നല്ലില, റിജേഷ് കണ്ണൂര്‍, ഉണ്ണികൃഷ്ണന്‍, പി.എ.ഹാരിസ് കാട്ടൂര്‍, ബാസിം ഷാ, മണിക്കുട്ടന്‍ പെരുമ്പാവൂര്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം