ഒക്കലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
Monday, August 4, 2014 4:01 AM IST
ഒക്കലഹോമ സിറ്റി : ഒക്കലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ കൂദാശ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

ആന്‍ ഫിലിപ്പ് ,മോളി സണ്ണി ,സിസ്റര്‍ ഷാര്‍ലറ്റ് , ടെലെക്സ് അലക്സ് എന്നിവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ നേതൃത്വം നല്‍കി. ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍