ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ പിക്നിക്ക് അവസ്മരണീയമായി
Saturday, August 2, 2014 8:11 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ് ഇഥംപ്രഥമായി നടത്തപ്പെട്ട പിക്നിക്ക് അവസ്മരണീയമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ങശഹംമൌസലല മ്ല. ലുള്ള അഹഹശീി ജമൃസ ല്‍ നടത്തിയ പിക്നിക്ക് ഷിക്കാഗോ സോഷ്യല്‍ ക്ളബ് പ്രസിഡന്റ് സൈമണ്‍ ചക്കാലപടവന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് സോഷ്യല്‍ ക്ളബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടികളില്‍ കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ ഉള്‍പ്പൈടുത്തി വിവിധ ഗെയിമുകളും കായിക മത്സരങ്ങളും നടത്തി.

പീറ്റര്‍ കുളങ്ങര (കോഓര്‍ഡിനേറ്റര്‍), ജോയി നെല്ലാമറ്റം (എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റര്‍), സാജു കണ്ണമ്പള്ളി, സൈമണ്‍ ചക്കാലപടവന്‍, ബിനു കൈതക്കതൊട്ടി, ബിജു പെരികലം, മാത്യു തട്ടാമറ്റം എന്നിവര്‍ പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പങ്കെടുത്ത ഏവര്‍ക്കും ബിനു കൈതക്കതൊട്ടി സ്വാഗതവും, ബിജു പെരികാലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി