ഷിക്കാഗോ സെന്റ് മേരീസ് ക്നാനയ ദേവാലയത്തില്‍ സമ്മര്‍ക്യാമ്പ് ഓഗസ്റ് 14 മുതല്‍
Saturday, August 2, 2014 8:10 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനയ ദേവാലയത്തില്‍ വേനല്‍ അവധികാലത്ത് കുട്ടികള്‍ക്കുവേണ്ടി ആണ്ടുതോറും നടത്തിവരാറുള്ള സമ്മര്‍ക്യാമ്പ് ഈ വര്‍ഷം ഓഗസ്റ് 14,15,16 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തുന്നു.

രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് സമയം. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത വ്യക്തികള്‍ ക്ളാസുകള്‍ നയിക്കും. നാലാം ക്ളാസുമുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ക്യാമ്പ് ക്രമീകരിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി ബൈബിള്‍ ഗയിമുകളും ഔട്ട്ഡോര്‍ ഗയിമുകളും ഉണ്ടായിരിക്കും. ബൈബിള്‍, പ്രാര്‍ഥന, ദൈവസ്നേഹം, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, ലീഡര്‍ഷിപ്പ്, വി. കുര്‍ബാന, കൂദാശകള്‍, വൊക്കേഷന്‍, ക്നാനയ ചരിത്രവും ആചാരങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ക്ളാസുകള്‍. ക്യാമ്പിന്റെ വിജയത്തിനായി പള്ളി കമ്മിറ്റിയുടേയും മതാധ്യാപകരുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി