പാലസ്തീനില്‍ നടക്കുന്നത് മനുഷ്യത്തത്തിനെതിരെയുള്ള കടന്നു കയറ്റം: അബ്ദുള്ള രാജാവ്
Saturday, August 2, 2014 8:06 AM IST
ദമാം: പാലസ്തീനികള്‍ക്കെതിരെയുള്ള ക്രുരതക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള നിശബ്ദതക്ക് ഒരു ന്യായീകരണമവുമില്ലന്ന് സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് വ്യക്തമാക്കി. പാലസ്തീനില്‍ നടക്കുന്നത് മനുഷ്യത്വത്തിന് എതിരെയുള്ള യുദ്ധമാണ്. തങ്ങളുടെ സഹോദരങ്ങളുടെ രക്തം ചിന്തുന്ന അക്രമം എല്ലാ മര്യാദയും ലംഘിച്ചുകൊണ്ടാണ് അവിടെ പാലസ്തീനികള്‍ക്കെതിരെ അരങ്ങേറുന്നത് ഭീകരതയുടെ വ്യത്യസ്ത രൂപമാണ്. അന്താരാഷ്ട്ര സമുഹത്തിന്റെയും നിയമത്തിന്റയും കണ്ണിനും കാതിനു താഴെ തന്നയാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്. മനുഷ്യത്തം ചവിട്ടി മെതിച്ചുകൊണ്ട് നടക്കുന്ന ഈ നിതികേടിനെതിരെ അനങ്ങാപ്പാറ നയത്തിന് കടുത്ത വിലയായിരിക്കും നല്‍കേണ്ടി വരികയെന്ന അദ്ദേഹം ഓര്‍മിപ്പിച്ചു. സാമാധാനത്തെ തിരസ്കരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനെ ഈ നിശബ്ദത ഉപകരിക്കൂ- അദ്ദേഹം മുന്നറയിപ്പ് നല്‍കി.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ചിന്തകള്‍ക്കുമെതിരെ മുസ്ലിം പണ്ഡിതരും നേതൃത്വവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഭികരതക്കെതിരെ ശക്തമായി നിര കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക ലോകത്തും അറബ് ലോകത്തും നാശം വിതക്കുന്നതിനായി ഇത്തരത്തില്‍പെട്ട ചില സംഘങ്ങള്‍ ശക്തമായ തിരിച്ചു വരവ് നടത്തുന്നു. ഇവര്‍ ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് കൊലപാതകത്തെക്കാള്‍ കാഠ്യന്യമാണ്. കുഴപ്പം ഉണ്ടാക്കല്‍ എന്ന വിശുദ്ധ ഖുര്ആന്‍ വാക്യം നിങ്ങള്‍ ഓര്‍ക്കണം സത്ത്യത്തെ അവമതിക്കുന്ന വാദങ്ങളാണ് ഇവര്‍ക്കുള്ളത്.

പ്രവാചകനും ദിവ്യ സന്ദേശങ്ങളും അവതരിച്ച ഈ നാട്ടില്‍നിന്നും മുസ്ലിം നേതൃത്തോടും പണ്ഡിതരോടും എനിക്ക് ആവശ്യപ്പെടാനുള്ളത് ലോകത്തിന് മുമ്പില്‍ ഇസ്ലാമിനെ വികലമാക്കന്‍ മാത്രം ഉപകരിക്കുന്ന നീക്കത്തിനെതിരെ നിങ്ങളുടെ കടമ നിങ്ങള്‍ നിര്‍വഹിക്കണം. സത്ത്യന്റ ഭാഗം ലോകത്തിന് നിങ്ങള്‍ വിശദീകരിക്കണം സത്യത്തിന്റ് കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതില്‍ അണുപോലും നിങ്ങള്‍ ഭയപ്പെടരുത്. ചരിത്രപരമായി വേദനയുടെ ഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഇസ്ലാമിനേയും മുസ്ലിമിനേയും ചിന്നഭിന്നമാക്കാനും പിച്ചിചീന്താനും ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ നീതിയുടേയും സത്യത്തിന്റയും പിന്നില്‍ ഉറച്ച് നില്‍ക്കുന്നവര്‍ ചരിത്രത്തില്‍ ഇടം നേടുകയും സാക്ഷിയാകുകയും ചെയ്യും.

പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് റിയാദില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭീകരതക്കെതിരെ പ്രത്യേക സെന്റര്‍ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടത് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഭീകരതെക്കെതിരെ രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാധാന്യത്തെകുറിച്ച് തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അഭിപ്രായം അന്താരാഷ്ട്ര സമൂഹം വേണ്ടത്ര കണക്കിലെടുത്തില്ലെന്ന് അബ്ദുള്ള രാജാവ് പറഞ്ഞു.

ഉത്തരവാദപ്പെട്ടവരെല്ലാം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചരിത്രമപരമായ കടമ നിരവഹിക്കണം. അല്ലങ്കില്‍ അതിന്റെ തിക്തഫലം നാളെ ഇവര്‍ അനുഭവിക്കേണ്ടിവരും. അടുത്തിടെ മാത്രം നടന്ന ചില സംഭവങ്ങളില്‍ ഇവര്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം