ഡാന്‍സിംഗ് ഡാംസല്‍സ് ഡാന്‍സ് ഫെസ്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, August 1, 2014 6:24 AM IST
ടൊറന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന ഡിഡി ഡാന്‍സ് ഫെസ്റ് ഒക്ടോബര്‍ 18ന് (ശനി) വൈകുന്നേരം ആറിന് ഓക് വില്ലിലുള്ള ദി മീറ്റിംഗ് ഹൌസില്‍ നടക്കും. ടൊറന്റോയിലുള്ള എല്ലാ പ്രമുഖ തമിഴ്, മലയാളി ഡാന്‍സ് സ്കൂളുകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡാന്‍സ് ഫെസ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത ഇനങ്ങളായ ഭരത് നാട്യം, കഥക്, കുച്ചിപ്പുടി, കഥകളി, മണിപ്പൂരി, മോഹിനിയാട്ടം, ഒഡിസി, ഗര്‍ബാ, ബാന്‍ഗര, ലാവണി എന്നിവയോടൊപ്പം അര്‍ജന്റൈന്‍ ടാന്‍ഗോ, ബാലറ്റ്, ടാപ്പ്, സൂംബാ, വാക്കിംഗ്, സാല്‍സ, ജാസ്, ഹിപ്-ഹോപ്പ്, മാമ ഡാന്‍സ്, ബെല്ലി ഡാന്‍സ്, ഫ്ളമെന്‍ഗോ, ചൈനീസ്, മെക്സിക്കന്‍, തായ്, ആഫ്രിക്കന്‍, ലാറ്റിന്‍ തുടങ്ങിയവയും സമ്മേളിച്ചുകൊണ്ട് ഒരു നൃത്ത വിസ്മയമാണ് ഡാന്‍സ് ഫെസ്റിവലില്‍ ഒരുക്കുക. വിവിധ രാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങളിലുള്ള നാടോടി നൃത്തവും ഒരേ സ്റേജില്‍ അണിനിരത്തി ഒരു ലോകോത്തര നിലവാരത്തിലുള്ള ഒരു നൃത്ത ദൃശ്യവിരുന്നായിരിക്കും ഇത്.

ഡാന്‍സ് ഫെസ്റിന്റെ ഗ്രാന്‍ഡ് സ്പോണ്‍സര്‍ റീമാക്സ് റിയാല്‍റ്റിയിലെ മനോജ് കരാത്തയാണ്.

ഡാന്‍സ് ഫെസ്റില്‍നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സ്ത്രീകളുടെ ദാരിദ്യ്ര നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണെന്ന് ഡയറക്ടര്‍ മേരി അശോക് അറിയിച്ചു.

ഏര്‍ളി ബെഡ് ടിക്കറ്റുകള്‍ 10 ഡോളര്‍ നിരക്കില്‍ ഓഗസ്റ് 15 വരെ വെബ്സൈറ്റിലൂടെ ഓണ്‍ ലൈനില്‍ വാങ്ങാവുന്നതാണ്. അതിനുശേഷം നിരക്ക് 15 ഡോളറായി വര്‍ധിക്കും.

ടൊറന്റോയിലെ എല്ലാ പ്രമുഖ ഡാന്‍സ് സ്കൂളുകളിലും കോക്കനട്ട് ഗ്രോവ് ഫുഡ്സ്, റോയല്‍ കേരള ഫുഡ്സ്, നീല്‍ഗിരിസ്, മിറിയം ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

വോളന്റിയര്‍ ആകുന്നതിനും സ്പോണ്‍സര്‍ഷിപ്പിനും ടിക്കറ്റ് വാങ്ങുന്നതിനും ഡാംസല്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ംംം.ററവീെം.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു