ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ സുവിശേഷ യോഗം
Friday, August 1, 2014 6:19 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ് ചെസ്റ്റര്‍ മേഖലയിലുളള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി പള്ളകളുടെ സംയുക്താഭിമുഖ്യത്തില്‍ സുവിശേഷയോഗം നടത്തുന്നു.

ഓഗസ്റ് 9, 10 (ശനി, ഞായര്‍) തീയതികളില്‍ പോര്‍ട്ട് ചെസ്റ്ററിലുളള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളിയിലാണ് കണ്‍വന്‍ഷന്‍ പ്രസംഗവും ഗാനശുശ്രൂഷയും. സഭാ വിശ്വാസത്തിലധിഷ്ഠതമായി വളര്‍ന്നു വരുന്ന യുവതലമുറയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് ഒമ്പതിന് (ശനി) വൈകുന്നേരം 4.30 മുതല്‍ 5.30 വരെ നടക്കുന്ന ക്വയറും കണ്‍വന്‍ഷന്‍ പ്രസംഗവും ചരിത്രത്തിലാദ്യമായി പൂര്‍ണമായും ഇംഗ്ളീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ. ഗ്രിഗറി വര്‍ഗീസാണ് പ്രാസംഗികന്‍.

ശനിയും ഞായറും 5.30 ന് മലയാളത്തിലുള്ള സെഷന് ഫാ. സഖറിയ നൈനാന്‍ നേതൃത്വം നല്‍കും.

യോങ്കേഴ്സ് ലുസ്ലോ സെന്റ് ഗ്രിഗോറിയോസ്, പോര്‍ട്ട് ചെസ്റര്‍ സെന്റ് ജോര്‍ജ്, വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ്, ബ്രോങ്ക്സ് സെന്റ് മേരീസ്, യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ്, യോങ്കഴ്സ് സെന്റ് തോമസ്, യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓഫ് വെസ്റ് ചെസ്റര്‍ എന്നീ ഇടവകളാണ് ബിഡബ്ള്യുഒസിയിലുളള അംഗ ഇടവകകള്‍. ഫാ. ഫിലിപ്പ് സി. ഏബ്രഹാം പ്രസിഡന്റായും സെക്രട്ടറിയായി ജെസി മാത്യുവും ട്രഷററായി ചെറിയാന്‍ പി. ഗീവര്‍ഗീസും സേവനമനുഷ്ഠിക്കുന്നു. ഡോ. ഫിലിപ്പ് ജോര്‍ജ് ആണ് കോ ഓര്‍ഡിനേറ്റര്‍. വൈസ് പ്രസിഡന്റ് ഫാ. ജോര്‍ജ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി സഖറിയ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ബാബു ജോര്‍ജ് വേങ്ങല്‍. ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. പൌലൂസ് ടി. പീറ്റര്‍, ക്വയര്‍ ലീഡര്‍ ലിസി ഫിലിപ്പ്, മനോജ് അലക്സ്, യൂത്ത് എംജിഒസിഎസ്എം കോ ഓര്‍ഡിനേറ്റര്‍ രേണു മാത്യുസ്, ഷൈല പി. ജോര്‍ജ്, മെയ്മി തോമസ്, പബ്ളിസിറ്റി എം. വി. കുര്യന്‍, ഓഡിറ്റര്‍ രാജേഷ് ജോണ്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍