മെല്‍ബണില്‍ കേരള പ്രീമിയര്‍ ലീഗിന് തുടക്കം കുറിച്ചു
Tuesday, July 29, 2014 3:55 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ നേതൃത്വത്തില്‍ വിക്ടോറിയയിലെ ഏറ്റവും മികച്ച 14 ക്രിക്കറ്റ് ടീമുകളെയും 12 ഫുട്ബോള്‍ ടീമുകളെയും ഉള്‍പ്പെടുത്തി ശനിയാഴ്ച രാവിലെ 11ന് സെന്റ് ജറാള്‍ഡ് സ്കൂള്‍ ഹാളില്‍ കെപിഎല്‍ രൂപീകൃതമായി.

മെല്‍ബണിലെ ഏറ്റവും നല്ല കളിക്കാരെ കണ്െടത്തി ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റു പ്രമുഖ മത്സരങ്ങളിലും കളിക്കാര്‍ക്ക് കളിക്കാന്‍ അവസരം ഒരുക്കി ഓരോ കളിക്കാരന്റെയും കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എംഎവി യുടെ നേതൃത്വത്തില്‍ കെപിഎല്ലിന് തുടക്കം കുറിച്ചത്.

ഇതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഇന്നസെന്റ് (പ്രസിഡന്റ്), അനില്‍ (വൈസ് പ്രസിഡന്റ്), ടിന്റു രാധാകൃഷ്ണന്‍ (സെക്രട്ടറി), നാസര്‍ (ജോ. സെക്രട്ടറി), ജിനോ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനൂപ്, അലക്സ്, ശരത്, ജോസ്, ജോജോ, ജിസ്മോന്‍, റോബിന്‍, ക്ളീറ്റസ്, പ്രിന്‍സ്, വിനോദ്, ജിബിന്‍, റെജികുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. കെപിഎല്ലിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് ങഅഢ ന്റെ ഓണാഘോഷ പരിപാടിയില്‍ വച്ച് നടക്കും. എല്ലാ കായിക പ്രേമികളേയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി കെപിഎല്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍