104 വര്‍ഷത്തിന്റെ ധന്യ ജീവിതം ബാക്കിയാക്കി മറിയം കാക്കനാട്ട് ന്യൂജേഴ്സിയില്‍ നിര്യാതയായി
Tuesday, July 29, 2014 3:53 AM IST
ന്യൂജേഴ്സി: മലയാളി സമൂഹത്തിന്റെ മുത്തശി മറിയം കാക്കനാട്ട് (104) ജൂലൈ 28ന് (തിങ്കള്‍) രാവിലെ 9.30ന് നിര്യാതയായി.

1988 മുതല്‍ ന്യു ജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ അവര്‍ തൊടുപുഴക്കടുത്ത് പെരുമ്പള്ളിച്ചിറ മഞ്ചപ്പള്ളി കുടുംബാംഗമാണ്.

16 വര്‍ഷം മുന്‍പ് 90 വയസില്‍ നിര്യാതനായ വര്‍ഗീസ് കാക്കനാട്ടിന്റെ ഭാര്യയാണ്. ഇളയ സഹോദരന്‍ മാത്യു മഞ്ചപ്പള്ളി നാട്ടില്‍ ജീവിച്ചിരുപ്പുണ്ട്.

നാലു തലമുറകളെ കണ്ട് നൂറ്റാണ്ടിലേറെ സംതൃപ്ത ജീവിതം നയിച്ച അവര്‍ പരിചിതര്‍ക്കെല്ലാം അമ്മയായിരുന്നു. അന്ത്യകാലം വരെ കാര്യമായ ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്നു. 1910ല്‍ ആയിരുന്നു ജനനം. സ്നേഹമയിയായ അവരുടെ വേര്‍പാട് ബന്ധുമിത്രാദികളെ കണ്ണീരിലാഴ്ത്തി.

ആദ്യകാല കുടിയേറ്റക്കാരായ തെരെസ തോമസ് (ഫ്രാന്‍സിസ് കണ്ണാത്ത്), ഫിലോമിന ജോസ് (ജോസ് തോട്ടുങ്കല്‍), ബ്രിജിറ്റ് വിന്‍സന്റ് (വിന്‍സന്റ് ഇമ്മാനുവല്‍) എന്നിവരുടെ മാതാവാണ്. ഇന്ത്യയിലുള്ള മറ്റു മക്കള്‍: മറിയം മാങ്കുടിയില്‍ (നടവയല്‍), സിസ്റര്‍ റോസ് കാക്കനാട്ട് (സെന്റ് ജോസഫ് ഓഫ് ലിയോണ്‍സ്,കോഴിക്കോട്), ആനി മാങ്കുന്നേല്‍ (ആയവന), സിസ്റര്‍ മെഴ്സി കാക്കനാട്ട് (സെന്റ് ആന്‍സ് കോണ്‍വന്റ്, വിജയവാഡ), ജോസ് കാക്കനാട്ട് (വാണിയമ്പാറ, തൃശൂര്‍).

പൊതുദര്‍ശനം ഓഗസ്റ് ഒന്നിന് 6.30 മുതല്‍ 9 വരെ: സെന്റ് സൈമണ്‍ സ്റ്റോക്ക് ചര്‍ച്ച്, 178 വൈറ്റ് ഹോഴ്സ് പൈക്ക്, ബെര്‍ലിന്‍, ന്യൂജേഴ്സി.

ഓഗസ്റ് രണ്ടിന് രാവിലെ ഒമ്പതു മുതല്‍ 9.45 വരെ പൊതുദര്‍ശനവും 10 ന് സംസ്കാര ശുശ്രൂഷയും വി. കുര്‍ബാനയും ഫാ.ജോസ് മഞ്ഞക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്നു ഗേറ്റ് വേ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും. (300 സൌത്ത് വൈറ്റ് ഹോഴ്സ് പൈക്ക്ബെര്‍ലിന്‍, ന്യൂജേഴ്സി).

വിശദ വിവരങ്ങള്‍ക്ക്: ജോസ് തോട്ടുങ്കല്‍ (856) 2662358