മലയാളി നെഞ്ചിലേറ്റിയ മാതൃഭാഷാ പഠനം
Monday, July 28, 2014 4:39 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈറ്റ്) നേതൃത്വത്തില്‍ കഴിഞ്ഞ 24 വര്‍ഷമായി നടന്നു വരുന്ന സൌജന്യ മാതൃഭാഷാ പഠനം ഇന്ന് കുവൈറ്റിലെ മലയാളി സമൂഹം ജാതി, മത രാഷ്ട്രീയ ഭേദമെന്യേ ഏറ്റെടുത്തിരിക്കുന്നു. സ്കൂള്‍ മാനേജ്മെന്റുകള്‍ സൌജന്യമായി ക്ളാസു മുറികള്‍ അനുവദിച്ചുതന്നും രക്ഷാകര്‍തൃ സമൂഹം വീടുകളില്‍ ക്ളാസുകള്‍ അനുവദിച്ചും സാംസ്കാരിക പ്രവര്‍ത്തകര്‍ സ്വയം അധ്യാപകരായും മഹത്തായ സാംസ്കാരിക ദൌത്യം കലയുടെ പ്രവര്‍ത്തകര്‍ക്കോപ്പം ഏറ്റെടുത്തിരിക്കുന്നു.

ഈവര്‍ഷം കുവൈറ്റിന്റെ മൂന്നുമേഖലകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ ഈപഠന പദ്ധതിയില്‍ പങ്കെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍