പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം ജൂലൈ 25ന്
Wednesday, July 23, 2014 8:13 AM IST
അബുദാബി : റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് ആത്മീയ നിറവേകാന്‍ പ്രമുഖ പണ്ഡിതനും പ്രഗല്‍ഭ പ്രഭാഷകനുമായ പേരോട് അബ്ദു ഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം അബുദാബി ദാഇറതുല്‍ മിയ വലിയ പള്ളിയില്‍ ജൂലൈ 25ന് (വെള്ളി) ജുമുഅ നിസ്കാരത്തിനു ശേഷം നടക്കും.

ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അതിഥി ആയാണ് പേരോട് അബ്ദു റഹ്മാന്‍ സഖാഫി യുഎയില്‍ എത്തിയിട്ടുള്ളത്.

യുഎയുടെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണം നടത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരക്കണക്കിനു ആളുകള്‍ എത്തിയിരുന്നു. പ്രഭാഷണ രംഗത്ത് ആകര്‍ഷണീയമായ ശൈലിക്ക് ഉടമയായ അദ്ദേഹം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ആണ്.