ഉഷാ നന്ദിനി ദേവതോഷിനെ ആദരിച്ചു
Tuesday, July 22, 2014 6:03 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ഗ്രേറ്റര്‍ ഹൂസ്റണ്‍ റീജിയണ്‍ 2014 ലെ “ഠവീാമ അര്വലഹ അംമൃറ ളീൃ ഛൌമിേെേറശിഴ ഒശഴവ ടരവീീഹ ഇവലാശൃ്യ ഠലമരവലൃ” നേടിയ ഉഷാ നന്ദിനി ദേവതോഷിനെ ആദരിച്ചു.

മേയ് 28ന് ഹോട്ടല്‍ ഹില്‍ട്ടണില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ കെമിസ്ട്രി വിഭാഗം തലവന്‍ പ്രഫസര്‍ സൈമണ്‍ ബോട്ട് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കി അഭിനന്ദിച്ചു.

ഹൂസ്റണ്‍ ഐഎസ്ഡി ഹൈസ്കൂള്‍ വിഭാഗത്തില്‍ കെമിസ്ട്രി അധ്യാപികയും ഠടഡല്‍ വിദ്യാഭ്യാസവകുപ്പില്‍ ഗവേഷണ വിദ്യാര്‍ഥിയുമാണ് ഉഷാ ദേവതോഷ്.