ദമാം: ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പ് ദമാം റീജിയണിലെ എറണാകുളം ജില്ലാ കമ്മിറ്റിയിലും പൂര്‍ത്തിയായി. അലി പെരുമ്പാവൂര്‍ പ്രസിഡന്റും സുധീര്‍ മേനോന് ജനറല്‍ സെക്രട്ടറിയും ഹനീഫ കൊച്ചി ട്രഷററുമായിട്ടുള്ള കമ്മിറ്റിയെയാണ് ദമാം റോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തത്.
ഇബ്രാഹിം പറവൂര്‍, ഷൌക്കത്ത് ഒടക്കലി (വൈസ് പ്രസിഡന്റ്), ആന്റണി കുഞ്ഞച്ചന്, സുധീര്‍ ആലുവ, സലാം പറവൂര്‍, കെ.എ അസീസ് (സെക്രട്ടറിമാര്‍), പരീത് കാവാട്ട് (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ആസാദ് കലൂര്‍ (കള്‍ച്ചറല്‍), ഇംതിയാസ് (സ്പോര്‍ട്സ്), ഹംസ ഇടപ്പള്ളി (വെല്‍ഫയര്‍) എന്നിവര്‍ പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരുമാണ്.
അബ്ദുള്‍ കലാം ആസാദ്, അജ്മല്‍ ആസാദ്,അഹമദ് അസീസ് ആസാദ്, ഹസന് ബാവ റാവുത്തര്‍, അബ്ദുള്‍ ഖാദര്‍ മൊയ്തീന്, വര്‍ഗീസ് കുര്യന്, നിയാസ് കെ.എം, അബു പി.എം, മുഹമ്മദ് കലീം റഫീഖ്, ഹരീഷ് വി.എ, ഹനീഷ് വി.എ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും ഹംസ ഇടപ്പള്ളി, റഷീദ് വാലത്ത് എന്നിവരെ ജില്ലയില്‍ നിന്നുള്ള റീജിയണല്‍ കമ്മിറ്റി പ്രതിനിധികളായും തെരഞ്ഞെടുത്തു.
വരണാധികാരികളായ സക്കീര്‍ ഹുസൈന്, നൌഷാദ് തഴവ, ഹമീദ് ചാലില്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. റഷീദ് വാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഹംസ ഇടപ്പള്ളി സ്വാഗതവും പരീത് കാവാട്ട് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം