മാര്‍ക് 'കര്‍ഷകശ്രീ' അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Saturday, July 19, 2014 6:36 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൌണ്ടി (മാര്‍ക്ക്) 2014 ലെ കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. റോക്ക്ലാന്റ് കൌണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്.

അപേക്ഷകന്‍ മാര്‍ക്കിന്റെ മെംബറും സ്വന്തമായി പച്ചക്കറിത്തോട്ടമുള്ള ആളുമായിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, വിവിധയിനം വിളകളുടെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പച്ചക്കറി തോട്ടത്തിന്റെ രണ്ട് ഫോട്ടോ സഹിതം ഓഗസ്റ് 25ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ാമൃര്യി.ീൃഴ

അപേക്ഷ അയയ്ക്കേണ്ട വിലാസം: ഠവല ഇീീൃറശിമീൃ, ഗമൃവെമസമൃെലല അംമൃറ, ങഅഞഇ ജ.ഛ . ആീഃ 27, ഢമഹഹല്യ ഇീമേേഴല, ച.ഥ 10989. രീിമേര@ാമൃര്യി.ീൃഴ എന്ന ഇമെയിലില്‍ കൂടിയും അപേക്ഷ അയയ്ക്കാവുന്നതാണ്.

അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്ജിംഗ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കുന്നതാണ്. വിജയികളെ പ്രശംസാ ഫലകവും കാഷ് അവാര്‍ഡും നല്‍കി ആദരിക്കും. കൂടാതെ ആദ്യ സ്ഥാനം ലഭിക്കുന്നവര്‍ക്ക് മാര്‍ക്കിന്റെ എവര്‍റോളിംഗ് ട്രോഫിയും നല്‍കും.

സെപ്റ്റംബര്‍ 13ന് (ശനി) നടക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് അലക്സ് (845 893 4301), വിന്‍സെന്റ് ജോണ്‍ (845 893 0507), സിജി ജോര്‍ജ് (845 893 4465).

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം