ഇന്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ് പ്രിയ ഹാജി നിര്യാതയായി
Saturday, July 19, 2014 6:35 AM IST
സാന്‍ലിയന്‍ഡ്രോ (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ലീഡറും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയാ ഹാജിയെ (44) ജൂലൈ 14 ന് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്െടത്തി. രണ്ട് കുട്ടികളുടെ മാതാവായ പ്രിയാ ഹാജിയുടെ മരണകാരണം അറിവായിട്ടില്ല. ജൂലൈ നാലിനായിരുന്നു പ്രിയയുടെ ജന്മദിനം.

പേഴ്സണ്‍ ഫിനാന്‍ഷ്യല്‍ സേവിംഗ്സ് ആപ്ളിക്കേഷന്‍ സേവ് അപ് കോ ഫൌണ്ടറായിരുന്നു പ്രിയാ ഹാജി. മാതാവ് ഹിന്ദുവും പിതാവ് മുസ്ലിമും ആയതിനാലാണ് പ്രിയാ ഹാജി എന്ന പേര്‍ സ്വീകരിച്ചതെന്ന് സേവ് അപ് സിഎഫ്ഒ സ്വാമി ഷറിബത്തി പറഞ്ഞു. സൌത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്യുണിറ്റിയില്‍ പ്രിയാ ഹാജിക്ക് അമിത സ്വാധീനമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

16 വയസുള്ളപ്പോള്‍ പിതാവിനോടൊപ്പം ഫ്രീ ക്ളിനിംഗ് ടെക്സസില്‍ ആരംഭിച്ചുകൊണ്ടായിരുന്നു പ്രിയാ ഹാജിയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ തുടക്കം. പ്രിയ ഹാജി ധീരയായ ഒരു പോരാളിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തി. പ്രിയാ ഹാജിയുടെ നിര്യാണം സൌത്ത് ഏഷ്യന്‍ കമ്യൂണിക്ക് തീരാനഷ്ടം തന്നെയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍