മലങ്കര കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷനും മാര്‍ ഈവാനിയോസ് ദിനാചരണവും സംഘടിപ്പിച്ചു
Thursday, July 17, 2014 9:11 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അനുഗ്രഹത്തിന്റെ ദിവസങ്ങളായിരുന്നു ജുലൈ 11 മുതല്‍ 13 വരെ. ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ശ്രദ്ധാപെരുന്നാളിനോടനുബന്ധിച്ച് പതിവായി നടത്തിവരുന്ന മലങ്കര കത്തോലിക്കാ ബൈബിള്‍ കണ്‍വന്‍ഷന്‍ വളരെ അനുഗ്രഹപ്രദമായിരുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. ജോസ് മുളങ്ങാട്ടില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ആളുകള്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ മലങ്കര കത്തോലിക്കാ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു.

13ന് (ഞായര്‍) തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മബലി അര്‍പ്പിച്ചു. ബലിയര്‍പ്പണത്തിനുശേഷം മാര്‍ ബസേലിയോസ് തിരുമേനിയെ അനുസ്മരിച്ചുള്ള പ്രഭാഷണം എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി നടത്തി. വൈദീകരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്