രാമായണ ഏകാഹ യജ്ഞം സമുജ്വലമായി
Thursday, July 17, 2014 4:24 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ ഹിന്ദു സംഘടനയായ ഗീതാമണ്ഡലത്തില്‍ ജൂലൈ 12-ന് ശനിയാഴ്ച രാമായണ ഏകാഹ യജ്ഞം ഗംഭീരമായി നടത്തപ്പെട്ടു. യജ്ഞാചാര്യന്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ രാവിലെ 8 മണിക്ക് യജ്ഞപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. ഗോപാലകൃഷ്ണന്‍, ആനന്ദ് പ്രഭാകര്‍, അരവിന്ദ് പിള്ള, അപ്പുക്കട്ടന്‍ കാലാക്കല്‍ എന്നിവര്‍ രാമായണ പാരായണത്തിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

രാമായണ പാരായണത്തിനുശേഷം ആചാര്യന്‍ മണ്ണടി ഹരി രാമായണ തത്വങ്ങളെപ്പറ്റി വിശദമായ പ്രഭാഷണം നടത്തി. അറിവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന പ്രഭാഷണം അതീവ ഹൃദ്യമായിരുന്നു.

ശ്രീരാമ പട്ടാഭിഷേകം, ഭജന, വിഷ്ണുസഹസ്രനാമ ജപം എന്നിവയ്ക്കുശേഷം രാത്രി പത്തുമണിയോടെ ദിവസം മൂഴുവന്‍ നീണ്ടുനിന്ന രാമായണയജ്ഞം, അമൃതഭോജനത്തോടെ പര്യവസാനിച്ചു. പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത എല്ലാ സുമനസുകള്‍ക്കും പ്രസിഡന്റ് ജയ് ചന്ദ്രന്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ജൂലൈ 17 മുതല്‍ ആരംഭിക്കുന്ന 'രാമായണമാസം' (കര്‍ക്കിടകം) പതിവുപോലെ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രാമായണ പാരായത്തോടെ ഗീതാമണ്ഡലം ആഘോഷിക്കുന്നതാണ്. എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും വൈകിട്ട് ഗീതാമണ്ഡലം സെന്ററില്‍ വെച്ച് (7020 ആമൃൃശിഴീി ഞീമറ, ഒമ്ിീലൃ ജമൃസ, കഘ 60133) രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജഗോപാലന്‍ നായര്‍ (847 942 8036), ദീപക് നായര്‍ (847 361 4149) എന്നിവരുമായി ബന്ധപ്പെടുക.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങിലുമുള്ള എല്ലാ ഹിന്ദുമത വിശ്വാസികളുടേയും സഹകരണം ഗീതാമണ്ഡലത്തിന്റെ തുടര്‍ന്നുള്ള കര്‍മ്മപരിപാടികളിലും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജയചന്ദ്രന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം