സോജി മാത്യുവിന്റെ കുടുംബത്തിന് ഒരുമ സഹായം കൈമാറി
Tuesday, July 15, 2014 6:56 AM IST
കുവൈറ്റ്: ഒരുമ സാമൂഹ്യക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച കോട്ടയം കാണക്കാരി സ്വദേശി അറുപതുകാലായില്‍ സോജി മാത്യുവിന്റെ കുടുംബത്തിനുള്ള സഹായധനം വിതരണം ചെയ്തു.

മൂന്നു ലക്ഷം രൂപ വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാര്യ മഞ്ജുവിന് കാണക്കാരിയിലുള്ള വസതിയില്‍വച്ച് കൈമാറി. ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ജനറല്‍ സെക്രട്ടറി എ.എം അബ്ദുള്‍ സമദ്, സെക്രട്ടറി കെ.കെ.എം സാദിക്, വൈക്കം മണ്ഡലം കമ്മിറ്റിയംഗം റഷീദ്, പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയംഗം പി.എം ആനിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും ഒരു ദീനാര്‍ വാര്‍ഷിക വരിസംഖ്യയും നല്‍കി അംഗമാകുന്നവര്‍ മരണപ്പെട്ടാല്‍ അവര്‍ നിര്‍ദേശിച്ച വ്യക്തിക്ക് രണ്ടു ലക്ഷം രൂപയും ഒരുവര്‍ഷത്തിലധികം തുടര്‍ച്ചായി അംഗമായി തുടര്‍ന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുന്നതാണ് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 97939049, ംംം.ീൃൌാമസൌംമശ.രീാ

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്