സക്കാത്ത് ലഘുലേഖ പ്രകാശനം ചെയ്തു
Monday, July 14, 2014 6:40 AM IST
ജിദ്ദ: ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിലെ നട്ടെല്ലായ സക്കാത്ത് നിയമങ്ങളും നിബന്ധനകളും ക്രമപ്പെടുത്തി ജിദ്ദ ഇസ്ളാമിക് സെന്ററും ജിദ്ദ എസ്വൈഎസ് കമ്മിറ്റിയും സംയുക്തമായി പ്രസിദ്ധീകരിച്ച ലഘുലേഖ പ്രകാശനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ സ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍ റീഗല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബാബുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത് .

സക്കാത്തിനെകുറിച്ച് ഏതൊരു സാധാരണക്കാരന് പോലും മനസിലാക്കാന്‍ കഴിയുന്നവിധത്തില്‍ തയാറാക്കിയ ലഘുലേഖ പ്രശംസനീയമാണെന്നു സഹല്‍ തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമായ സക്കാത്ത് സാധാരണക്കാരന്റെ അവകാശമാണെന്നും അത് കൊടുത്ത് വീട്ടല്‍ നിര്‍ബന്ധ ബാധ്യത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുണ്യകര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനെ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും ഇസ്ലാം വിഭാവനം ചെയ്യുന്ന ദാരിദ്യ്ര നിര്‍മാര്‍ജനതിനു ശക്തി പകരണമെന്നും തങ്ങള്‍ പറഞ്ഞു.

വിശുദ്ധ ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ച് തയാറാക്കിയ ലഘുലേഖ പ്രവര്‍ത്തകര്‍ മുഖേന മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കാന്‍ വേണ്ട നടപടികള്‍ തയാറാക്കി. യോഗത്തില്‍ എസ്വൈഎസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശേരി, എസ്വൈഎസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ ദാരിമി അലമ്പാടി, ജിദ്ദ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍