ഐസിഎഫ് ഇഫ്താര്‍ സമ്മേളനം മസ്ജിദുല്‍ കബീറില്‍ ജൂലൈ 17 ന്
Monday, July 14, 2014 6:38 AM IST
കുവൈറ്റ് സിറ്റി: ഐസിഎഫ്. കുവൈറ്റ് നാഷനല്‍ കമ്മിറ്റി കുവൈറ്റ് ഔഖാഫ് മന്ത്രാലായത്തിന്റെ സഹകരണത്തോടെ ജൂലൈ 17 ന് ഇഫ്താര്‍ സമ്മേളനം സംഘടിപ്പിക്കുന്നു. മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡ് അബ്ദുള്‍ ഹകീം ദാരിമി അധ്യക്ഷത വഹിക്കും. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ വടശേരി ഹസന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

വിവിധ നേതാക്കളും പണ്ഡിതരും സംബന്ധിക്കും. ഫാമിലികള്‍ക്കായി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുന്നുെം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍