ക്രസന്റ് കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Thursday, July 10, 2014 8:06 AM IST
കുവൈറ്റ് : ക്രസന്റ് കള്‍ച്ചറല്‍ സെന്റര്‍ കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സമൂഹത്തിലെ വിവധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അസര്‍ നമസ്കാരന്തരം പ്രമുഖ പണ്ഡിതന്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. സലിം ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയ വളപ്പില്‍, എന്‍ജിനിയര്‍ റഹീം, നസീര്‍ ഖാന്‍, മന്‍സൂര്‍ കുന്നത്തേരി, സമീര്‍ തിക്കൊടി, ഷാഹിദ് അലി, ശാഹുല്‍ ബേപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഒ.പി ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ അത്തോളി നന്ദിയും പറഞ്ഞു. ഇഫ്താര്‍ മീറ്റിന് നവാസ്, ഷരീഫ്, ഒ.പി അമീര്‍, ഇല്യാസ്, റഷീദ് ഉള്ള്യേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍